HomeNewsVideo-Newsഗീതാഞ്ജലി എന്ന പെൺകുട്ടിയോട് അവളുടെ അച്ഛൻ ചെയ്ത ക്രൂരതകൾ മനുഷ്യർ സഹിക്കുമോ?

ഗീതാഞ്ജലി എന്ന പെൺകുട്ടിയോട് അവളുടെ അച്ഛൻ ചെയ്ത ക്രൂരതകൾ മനുഷ്യർ സഹിക്കുമോ?

രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി മകള്‍ ഗീതാഞ്ജലി. ഓം പ്രകാശ് മീണയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന ഗീത സിംഗ് തനിക്കും തന്റെ മകള്‍ക്കും മീണയില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞു.

 

 

 

തന്റെ പതിമൂന്നാം വയസ്സുമുതല്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് ഗീതാഞ്ജലി പരാതിപ്പെട്ടത്. അച്ഛന്‍ ഭാര്യയെ ഉപദ്രവിക്കുന്നവനും മകളെ ചൂഷണം ചെയ്യുന്നവനുമാണെന്ന് മകള്‍ ഗീതാഞ്ജലി ആരോപിക്കുന്നു. എന്നെ അച്ഛന്‍ ഒരു ഭാരമായാണ് കണ്ടിരുന്നത്. എനിക്കുവേണ്ടി ചെലവാക്കിയിരുന്ന ഓരോ രൂപയ്ക്കും എന്നെ അദ്ദേഹം ചൂഷണം ചെയ്യുകയും ശാരീരികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു. 13 വയസുള്ളപ്പോഴാണ് എന്നെ ആദ്യമായി അച്ഛന്‍ പീഡിപ്പിക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു.

 

 

 
ഞാനൊരു ശല്യമാണെന്ന് രീതിയിലാണ് എന്റെ പിതാവ് എന്നോട് എപ്പോഴും പെരുമാറിയിരുന്നത്. എന്നെ ശാരീരികമായി ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. എനിക്ക് 13 വയസുള്ളപ്പോള്‍ മുതല്‍ പിതാവ് എന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. അയാള്‍ പതിവായി എന്റെ മുറിയില്‍ വന്ന് ശരീരത്തിലെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നു എന്നു പറയാന്‍ എനിക്ക് നാണക്കേടുണ്ട്. അയാള്‍ എന്റെ പാവാടയ്ക്കടിയിലേക്കും ഷര്‍ട്ടിനുള്ളിലേക്കും കൈകടത്തിയിരുന്നു. പതിവായി ചുണ്ടില്‍ ചുംബിക്കുകയും എന്നെ നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തുകയും ചെയ്തിരുന്നു. പിതാവിന്റെ നാണംകെട്ട അപമാനവും നാണക്കേടും തോന്നിയിരുന്നെങ്കിലും രണ്ടുവര്‍ഷത്തോളം രാത്രികളില്‍ കരയുകയല്ലാതെ എന്തുചെയ്യണമെന്നോ ആരോട് പറയണമെന്നോ പോലും അറിയില്ലായിരുന്നുവന്നു ഗീതാഞ്ജലി പറയുന്നു.

 

 

 

എന്റെ വ്യക്തിത്വം, ആത്മാഭിമാനം, മനസ്, ആത്മാവ്, ശരീരം എല്ലാം അയാള്‍ കാരണം കളങ്കപ്പെട്ടുവന്ന് ഗീതാഞ്ജലി പറയുന്നു. അവസാനം പിതാവിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അമ്മയോട് പറയാനുള്ള ധൈര്യം തനിക്ക് ലഭിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുമെന്ന് അമ്മയ്ക്ക് അച്ഛനോട് പറയേണ്ടി വന്നു. ഒരു മകന് ജന്‍മം നല്‍കാത്തതിന് അച്ഛന്റെ വീട്ടുകാര്‍ അമ്മയെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി ഗീതാഞ്ജലി പറയുന്നു. എന്നാൽ, പോലീസ് പലപ്പോഴും പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുകയും അച്ഛന്റെ ഭാഗത്ത് നില്‍ക്കുകയുമാണ് ചെയ്തത്. ഉന്നത പദവിയില്‍ ഇരിക്കുന്നതിനാല്‍ അച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനോ പരാതിയില്‍ വിശദമായ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.

കിഡ്നിയിലെ എല്ലാ മാലിന്യവും കളഞ്ഞു ശുദ്ധമാക്കാം, വെറും 5 രൂപ ചിലവിൽ !

മദർ തെരേസയ്‌ക്കൊപ്പം ശുശ്രൂഷ ചെയ്ത നാളുകൾ അരവിന്ദ് കെജ്രിവാൾ പറയുന്നു….!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments