HomeNewsLatest Newsദേഹാസ്വാസ്ഥ്യം; 9/11 അനുസ്മരണചടങ്ങ് പൂര്‍ത്തിയാക്കാതെ ഹിലരി ക്ലിന്റണ്‍ മടങ്ങി; ഹിലരി അനാരോഗ്യയെന്നു ട്രംപ് ക്യാമ്പ്

ദേഹാസ്വാസ്ഥ്യം; 9/11 അനുസ്മരണചടങ്ങ് പൂര്‍ത്തിയാക്കാതെ ഹിലരി ക്ലിന്റണ്‍ മടങ്ങി; ഹിലരി അനാരോഗ്യയെന്നു ട്രംപ് ക്യാമ്പ്

ന്യൂയോര്‍ക്ക്:സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹിലരി ചടങ്ങ് അവസാനിപ്പിച്ച് മടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഹിലരിക്ക് ന്യുമോണിയ സ്ഥിരീകരിച്ചു. അമിതമായ വിയര്‍ക്കുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ചടങ്ങ് മതിയാക്കി മകളുടെ വസതിയിലേക്കാണ് ഹിലരി പോയത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ നടത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹിലരിയെ വാഹനത്തില്‍ കയറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സഹായിക്കുകയായിരുന്നു. മാന്‍ഹട്ടണിലെ ഗ്രൗണ്ട് സീറോയില്‍ നിന്ന് വാഹനത്തില്‍ കയറാന്‍ നില്‍ക്കുന്ന ഹിലരിക്ക് സ്വയം നില്‍ക്കാന്‍ കഴിയാതെ കാലിടറുന്നത് കാണാം. എന്നാൽ, അനാരോഗ്യം മൂലം വീട്ടിലേക്ക് പോയ ഹിലരിക്ക് പ്രസിഡന്റാവാന്‍ ആരോഗ്യമില്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആരോപണം.

കിഡ്നിയിലെ എല്ലാ മാലിന്യവും കളഞ്ഞു ശുദ്ധമാക്കാം, വെറും 5 രൂപ ചിലവിൽ !

മദർ തെരേസയ്‌ക്കൊപ്പം ശുശ്രൂഷ ചെയ്ത നാളുകൾ അരവിന്ദ് കെജ്രിവാൾ പറയുന്നു….!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments