HomeNewsLatest Newsകശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നവരെ ഉടൻ പിടികൂടണമെന്നു സുരക്ഷാസേനയോട് രാജ്‌നാഥ് സിംഗിന്റെ നിർദേശം

കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നവരെ ഉടൻ പിടികൂടണമെന്നു സുരക്ഷാസേനയോട് രാജ്‌നാഥ് സിംഗിന്റെ നിർദേശം

ന്യൂഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നവരെ ഉടൻ പിടികൂടണമെന്നു സുരക്ഷാ സേനയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ജമ്മു കശ്മീരില്‍ സാധാരണ ജീവിതം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. താഴ്‌വരയിലെ ഇപ്പോഴത്തെ അവസ്ഥ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

ഒരാഴ്ചയ്ക്കുള്ളില്‍ കശ്മീരിലെ ജനജീവിതം സാധാരണഗതിയില്‍ ആക്കണമെന്ന് രാജ്‌നാഥ്‌സിംഗ് സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കണം. കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും ആഭ്യന്തരമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയില്‍ ഇന്നലെ മൂന്നു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സൈന്യം തകര്‍ക്കുകയും നാലു ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. പൂഞ്ചില്‍ ഇരട്ട ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രി യോഗം വിളിച്ചത്.

കിഡ്നിയിലെ എല്ലാ മാലിന്യവും കളഞ്ഞു ശുദ്ധമാക്കാം, വെറും 5 രൂപ ചിലവിൽ !

മദർ തെരേസയ്‌ക്കൊപ്പം ശുശ്രൂഷ ചെയ്ത നാളുകൾ അരവിന്ദ് കെജ്രിവാൾ പറയുന്നു….!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments