HomeNewsLatest Newsമലപ്പുറത്തത് ചാക്കിൽക്കെട്ടിയനിലയിൽ വർഷങ്ങൾ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

മലപ്പുറത്തത് ചാക്കിൽക്കെട്ടിയനിലയിൽ വർഷങ്ങൾ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

മലപ്പുറം: മലപ്പുറത്തത് കിഴിശ്ശേരിയിൽ ചാക്കിൽക്കെട്ടിയനിലയിൽ വർഷങ്ങൾ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടി അടക്കമുള്ള ശരീര അശിഷ്ടങ്ങൾ അഞ്ചു ചാക്കുകളിലായിട്ടായിരുന്നു കണ്ടെത്തിയത്. കിഴിശ്ശേരിക്കടുത്ത് പുല്ലഞ്ചേരി ഉണ്യാലിലെ ജനവാസമില്ലാത്ത പ്രദേശത്ത് വഴിയാത്രക്കാരാണ് ചാക്കുകെട്ടുകൾ കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശത്തുനിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവയ്ക്കു രണ്ടു വർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments