HomeNewsShortഅമീര്‍ ഉള്‍ ഇസ്ലാമിനെ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയനാക്കും

അമീര്‍ ഉള്‍ ഇസ്ലാമിനെ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയനാക്കും

കൊച്ചി:ജിഷ വധക്കേസില്‍ പിടിയിലായ അമീര്‍ ഉള്‍ ഇസ്ലാമിനെ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയനാക്കിയേക്കും. ചോദ്യം ചെയ്യലില്‍ മൊഴി മാറ്റി പറയുന്നത്‌ അന്വേഷണസംഘത്തെ കുഴയ്‌ക്കുന്നതിനെത്തുടര്‍ന്നാണു നീക്കം. ഇതു സംബന്ധിച്ച്‌ അന്വേഷണസംഘം കോടതിയെ സമീപിക്കും. നാര്‍ക്കോ, ബ്രെയിന്‍ മാപ്പിങ്‌ പരിശോധനകള്‍ക്കു നിയമ തടസങ്ങളുള്ളതിനാലാണ്‌ പോളിഗ്രാഫ്‌ പരിശോധന തെരഞ്ഞെടുത്തത്‌. ചോദ്യം ചെയ്യലില്‍ അമീര്‍ ഉള്‍ ഇസ്ലാം മറുപടി പറയുന്നത്‌ നിര്‍വികാരനായാണ്‌. ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടിയില്ല. കൊലപാതകം നടത്തിയത്‌ താനാണെന്ന്‌ സമ്മതിച്ചെങ്കിലും എന്തിനാണ്‌ കൊന്നതെന്ന ചോദ്യത്തിന്‌ ഇന്നലെയും ഉത്തരം നല്‍കിയില്ല. സംഭവദിവസം വീട്ടിലെത്തിയവരുടേതടക്കം 5000 പേരുടെ വിരലടയാളം ശേഖരിച്ചെങ്കിലും ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളവുമായി സാമ്യമില്ലെന്ന്‌ തെളിഞ്ഞതും അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കി. കൃത്യം നടത്തിയത്‌ ഒരാള്‍ തന്നെയാണെന്ന്‌ പോലീസ്‌ നേരത്തെ സ്‌ഥിരീകരിച്ചിരുന്നു.

 
ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളം പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റേതല്ലെന്ന്‌ തെളിഞ്ഞതോടെ കൃത്യം നടത്തിയത്‌ ഒന്നിലധികം ആളുകളാണെന്ന്‌ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവം നടത്തിയത്‌ ഒരാള്‍ തന്നെയെന്ന്‌ പോലീസ്‌ മേധാവി ഇന്നലെ സ്‌ഥിരീകരിച്ചതോടെ ഈ സംഭവത്തിലെ ആശയക്കുഴപ്പം നീങ്ങി. ചോദ്യംചെയ്യലില്‍ സഹകരിക്കാത്തതിനെത്തുടര്‍ന്ന്‌ കൂടുതല്‍ ശാസ്‌ത്രീയ പരിശോധനകള്‍ നടത്താന്‍ നീക്കം നടത്തിയെങ്കിലും ആദ്യ അന്വേഷണസംഘത്തിന്റെ പിഴവുകള്‍ വിലങ്ങുതടിയാകുകയായിരുന്നു. ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളം ആദ്യ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്‌ചയുടെ തെളിവാണെന്നും ഉന്നത പോലീസ്‌ മേധാവി പറഞ്ഞു. സംഭവം നടന്ന വീടും പരിസരവും ബന്തവസിലാക്കാത്തതിനെത്തുടര്‍ന്ന്‌ ജിഷ കൊല്ലപ്പെട്ട ദിവസം മുതല്‍ അഞ്ചു ദിവസത്തോളം നിരവധി ആളുകള്‍ കൃത്യം നടന്ന വീട്ടില്‍ എത്തിയെന്നും വിരലടയാളം ഇവരില്‍ ആരുടേതെങ്കിലുമാവാം എന്ന വിലയിരുത്തലിലാണ്‌ പുതിയ സംഘം. ഇത്‌ കേരളാ പോലീസിന്റെ കേസ്‌ അന്വേഷണ ചരിത്രത്തിലെതന്നെ വന്‍ പിഴവാണെന്നും വെളിപ്പെടുത്തി.

ഭർത്താക്കന്മാർ സൂക്ഷിക്കുക; നിങ്ങളുടെ ഈ 6 രഹസ്യങ്ങൾ ഭാര്യമാർ തീർച്ചയായും അവരുടെ സുഹൃത്തിനോട് പറഞ്ഞിരിക്കും !

മോഹന്‍ലാലിന് വേണ്ടി ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടു ഞെട്ടരുത് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments