HomeNewsLatest Newsഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പിന്തുണയുമായി ദയാ ബായി; അനിശ്ചിതകാല സമരം ആരംഭിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പിന്തുണയുമായി ദയാ ബായി; അനിശ്ചിതകാല സമരം ആരംഭിച്ചു

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സാമൂഹിക പ്രവര്‍ത്തക ദയാബായി. ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.

2017 ജനുവരി 10ലെ സുപ്രീം കോടതി വിധി നടപ്പാക്കുക, 2017 ഏപ്രിലില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്ബില്‍ കണ്ടെത്തിയ അര്‍ഹമായ മുഴുവന്‍ പേര്‍ക്കും പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരവും പുനരധിവാസവും ചികിത്സയും ഉറപ്പു വരുത്തുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, റേഷന്‍ സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിക്കുന്നതെന്ന് സമരസഹായ സമിതി ചെയര്‍മാന്‍ എം ഷാജര്‍ഖാന്‍ പറഞ്ഞു. ദുരിതമേഖലകള്‍ കണ്ട് ചങ്കു പൊട്ടിയാണ് ഇവര്‍ക്കൊപ്പം ചേരുന്നത്. ഈ അമ്മമാര്‍ക്ക് മറ്റൊരു വഴിയുമില്ല. വീട്ടിനുള്ളില്‍ ജീര്‍ണിച്ച്‌ കഴിയുകയാണ് ഇവര്‍. 25 വര്‍ഷം മക്കളെ മടിയില്‍ കിടത്തി പോറ്റുന്ന ഈ അമ്മമാരെ സല്യൂട്ട് ചെയ്യണമെന്നു ദയാബായി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments