HomeNewsLatest Newsമലയാളികളിൽ നിന്ന് ഒരിക്കലും തനിക്ക് സഹായം ലഭിച്ചിട്ടില്ലെന്നും കേരളത്തിൽ വരാൻ ഉദ്ദേശിക്കുന്നില്ലെന്നും ദയാ ബായി

മലയാളികളിൽ നിന്ന് ഒരിക്കലും തനിക്ക് സഹായം ലഭിച്ചിട്ടില്ലെന്നും കേരളത്തിൽ വരാൻ ഉദ്ദേശിക്കുന്നില്ലെന്നും ദയാ ബായി

മലയാളികളിൽ നിന്ന് ഒരിക്കലും തനിക്ക് സഹായം ലഭിച്ചിട്ടില്ലെന്നും കേരളത്തിൽ വരാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രശസ്‌ത സാമൂഹ്യ പ്രവർത്തക ദയാബായി പറഞ്ഞു. മഹാരാജാസ് കോളേജ് ഫിലോസഫി വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ. പണ്ട് മുതലേ ഇവിടെ വിദ്യാഭ്യാസം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങൾ കണ്ടാൽ വിദ്യാഭ്യാസം തീരെ ഇല്ലെന്ന് തോന്നുന്ന വിധത്തിലാണ്. കഴിഞ്ഞ പത്തു വർഷമായി ബി.ജെ.പിയാണ് മദ്ധ്യ പ്രദേശിൽ ഭരിക്കുന്നതെങ്കിലും തനിക്ക് കോൺഗ്രസി നിന്നാണ് കൂടുതൽ പീഡനം ഉണ്ടായത്. കമ്മ്യൂണിസ‌്റ്റുകാരുടെ പ്രവർത്തനം കൊണ്ടാണ് ജാതി ചിന്ത കേരളത്തിൽ നിന്ന് ഇല്ലാതായത്. അതിന് അവർക്ക് സലാം പറയണം. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥ ഇതല്ല. ജാതി, മതം എന്നിവയുടെ അതിർവരമ്പുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. ആദിവാസികളുടെ എല്ലാം കവർന്നെടുത്തിട്ട് അവരുടെ സംസ്‌കാരത്തിൽ നിന്ന് പിഴുതെറിയുകയാണ് നാം ചെയ്തത്. അവരുടെ കൂടെ ചേർന്നപ്പോൾ ഞാനും പാർശ്വവത്കരിക്കപ്പെട്ട നോട്ടപ്പുള്ളിയായി. ഗ്രാമീണ മുഖമുള്ളവർ വിലക്കപ്പെട്ടവരായിട്ടാണ് കണക്കാക്കുന്നത്. റിസർവേഷൻ ഉണ്ടായിട്ടും പല അവസരങ്ങളിലും തന്നെ ട്രെയിനിൽ നിന്ന് പിടിച്ച് എഴുന്നേൽപിക്കുകയും പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്- ദയാബായി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments