HomeNewsLatest Newsവിദേശരാജ്യങ്ങളിൽ സന്ദർശനം നടത്താനായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേന്ദ്രമന്ത്രിമാർ ചെലവഴിച്ചത് 1537 കോടി !

വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്താനായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേന്ദ്രമന്ത്രിമാർ ചെലവഴിച്ചത് 1537 കോടി !

NEWS DESK

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്താനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേന്ദ്രമന്ത്രിമാര്‍ ചെലവഴിച്ചത് 1537 കോടിയില്‍പരം രൂപ. കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.പഴ്‌സണല്‍ വകുപ്പാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 2014-15 കാലഘട്ടത്തില്‍ മാത്രം 351.65 കോടി രൂപയാണ് പഴ്‌സണല്‍ വകുപ്പ് ചെലവഴിച്ചത് . 2014-15 വര്‍ഷത്തില്‍ 509.91 കോടി രൂപയാണ് വിദേശസന്ദര്‍ശനങ്ങള്‍ക്കായി 62 മന്ത്രിമാര്‍ ചെലവഴിച്ചത്. 2013-14 വര്‍ഷത്തില്‍ 434.94 കോടിയും 2012-13 വര്‍ഷത്തില്‍ 593.09 കോടിയും ചെലവഴിച്ചു. 2013-14ല്‍ 289.92 കോടിയും 2012-13ല്‍ 453.95 കോടിയും മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ചു എന്ന് കണക്കുകൾ പറയുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments