HomeNewsLatest Newsആശുപത്രിയില്‍ നിന്നും കാണാതായ കൊവിഡ് രോഗിയുടെ കിഡ്‌നി എടുത്ത ശേഷം കൊലപ്പെടുത്തിയെന്നു ബന്ധുക്കൾ ! മൃതദേഹം...

ആശുപത്രിയില്‍ നിന്നും കാണാതായ കൊവിഡ് രോഗിയുടെ കിഡ്‌നി എടുത്ത ശേഷം കൊലപ്പെടുത്തിയെന്നു ബന്ധുക്കൾ ! മൃതദേഹം ഓടയില്‍ നിന്ന് കണ്ടെടുത്തു

ആശുപത്രിയില്‍ നിന്നും കാണാതായ കൊവിഡ് രോഗി മരിച്ച നിലയില്‍. ഇയാളുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെടുത്തു. ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ ആണ് സംഭവം. ആശുപത്രിക്ക് സമീപത്ത് തന്നെയുളള മാലിന്യ ഓടയില്‍ നിന്നാണ് രോഗിയുടെ മൃതദേഹം കണ്ടെടുത്തത്. രോഗിയെ ആശുപത്രിയില്‍ നിന്ന് കാണാതായി ഒരു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ബിഎച്ച്‌ യു കൊവിഡ് പ്രത്യേക ആശുപത്രിയില്‍ ആയിരുന്നു രോഗി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തിങ്കളാഴ്ചയാണ് മൃതദേഹം ലഭിച്ചത്. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. കൊവിഡ് രോഗിയെ കൊലപ്പെടുത്തിയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ആശുപത്രി അധികൃതര്‍ക്കെതിരെയാണ് രോഗിയുടെ കുടുംബം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. അവയവക്കടത്തിന് വേണ്ടി കൊവിഡ് രോഗിയെ ആശുപത്രി ്‌അധികൃതര്‍ തന്നെ കൊലപ്പെടുത്തിയതാണ് എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. രോഗിയുടെ കിഡ്‌നി എടുത്തതിന് ശേഷം ഓടയില്‍ തളളിയതാണ് എന്നും കുടുംബം ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments