HomeNewsLatest Newsകൊറോണ: വിശുദ്ധവാരത്തിലെ ചടങ്ങുകൾ ഒഴിവാക്കി കത്തോലിക്കാ സഭ: പകരം ലൈവ് സംപ്രേഷണം

കൊറോണ: വിശുദ്ധവാരത്തിലെ ചടങ്ങുകൾ ഒഴിവാക്കി കത്തോലിക്കാ സഭ: പകരം ലൈവ് സംപ്രേഷണം

ദേവാലയങ്ങളില്‍ ഓശാന, ഈസ്റ്റര്‍ അടക്കമുള്ള ചടങ്ങുകളില്‍ ജനങ്ങളെ പങ്കെടുപ്പിക്കേണ്ടെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണം. വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ലൈവ് ആയി വിശ്വാസികള്‍ക്കു വേണ്ടി സംപ്രേഷണം ചെയ്യണം. ഓശാന ഞായർ ദിനത്തിൽ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രം കുരുത്തോലകള്‍ (ലഭ്യമെങ്കില്‍) ആശീര്‍വദിച്ചാല്‍ മതിയാകും. പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കണം. പെസഹാ വ്യാഴാഴ്ച ഭവനങ്ങളില്‍ നടത്താറുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം.

കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിലോ ബന്ധുവീടുകള്‍ ഒന്നിച്ചുചേര്‍ന്നോ നടത്താറുള്ള അപ്പംമുറിക്കല്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു. ദുഖവെള്ളിയാഴ്ചയുള്ള ക്രൂശിതരൂപ/സ്ലീവാചുംബനവും പുറത്തേയ്ക്കുള്ള കുരിശിന്റെ വഴിയും പരിഹാരപ്രദക്ഷിണവും നടത്താന്‍ പാടില്ല. ഉയിര്‍പ്പുതിരുനാളിന്റെ കര്‍മ്മങ്ങള്‍ രാത്രിയില്‍ നടത്തേണ്ടതില്ല. പകരം അന്നു രാവിലെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചാല്‍ മതിയാകുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments