HomeNewsLatest Newsവ്യേമയാന-പ്രതിരോധ മേഖലയില്‍ 100% വിദേശ നിക്ഷേപത്തിന് അനുമതിയുമായി കേന്ദ്ര സർക്കാർ

വ്യേമയാന-പ്രതിരോധ മേഖലയില്‍ 100% വിദേശ നിക്ഷേപത്തിന് അനുമതിയുമായി കേന്ദ്ര സർക്കാർ

 

ന്യൂഡല്‍ഹി: വ്യേമയാനം, പ്രതിരോധം, ഫാര്‍മ മേഖലകളില്‍ നൂറുശതമാനം വിദേശനിക്ഷേപം നടത്താൻ അനുമതിയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് വിദേശ നിക്ഷേപനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. സര്‍ക്കാറിന്‍റെ കീഴില്‍ പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇനി നുറുശതമാനം നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ക്ക് കഴിയും. വ്യോമയാനം, വ്യാപാരം, കന്നുകാലി വളര്‍ത്തല്‍, ഭക്ഷ്യോല്‍പന്ന നിര്‍മാണം തുടങ്ങിയ മേഖലകളിലും ഇ കൊമേഴ്സിനും അനുമതിയുണ്ട്. സംപ്രേക്ഷണ മേഖലയിലും നൂറുശതമാനം വിദേശനിക്ഷേപം നടത്താം. പുതിയ നയപ്രകാരം ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സര്‍ക്കാര്‍ അനുമതി കൂടാതെ വിദേശ കമ്പനികള്‍ക്ക് 74 ശതമാനം നിക്ഷേപം നടത്താം. ഫാര്‍മസ്യൂട്ടിക്കല്‍ സെക്ടറിലെ പുതിയ പദ്ധതികള്‍ക്ക് അനുമതിയോടെ നൂറുശതമാനം നിക്ഷേപവും ആകാം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments