HomeNewsLatest Newsഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അക്രമം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അക്രമം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിന് മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം പേർ പാലാരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുകൾ നില വരെ കയറി മുദ്രാവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിനെ അധിക്ഷേപിക്കുന്ന ബാനറും കെട്ടി. എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനർ. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments