HomeNewsLatest Newsഈസ്റ്ററിന് ക്രിസ്ത്യൻ വീടുകളിലെത്തി ബി.ജെ.പി പ്രവർത്തകർ സന്തോഷം പങ്കുവയ്ക്കും; വിഷുവിന്‌ അവരെ വീട്ടിലേക്ക് ക്ഷണിക്കും; ബി.ജെ.പി...

ഈസ്റ്ററിന് ക്രിസ്ത്യൻ വീടുകളിലെത്തി ബി.ജെ.പി പ്രവർത്തകർ സന്തോഷം പങ്കുവയ്ക്കും; വിഷുവിന്‌ അവരെ വീട്ടിലേക്ക് ക്ഷണിക്കും; ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍

വരുന്ന ഈസ്റ്ററിന് കേരളത്തിലെ ക്രിസ്ത്യാനികളുടെ വീടുകളിൽ ബി.ജെ.പി പ്രവർത്തകർ എത്തി സന്തോഷം പങ്കുവെക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കര്‍ എം.പി. വിഷുവിന് ​ക്രിസ്ത്യാനികളെ ബി.ജെ.പി പ്രവർത്തകർ വീടുകളിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ക്രിസ്മസിനും ഈസ്റ്റര്‍ദിനത്തിലും ബി.ജെ.പി. പ്രവര്‍ത്തകര്‍ ക്രൈസ്തവഭവനങ്ങള്‍ സന്ദര്‍ശിച്ച് സന്തോഷം പങ്കുവെക്കും. വിഷുദിവസം ക്രൈസ്തവരെ ബി.ജെ.പിക്കാരുടെ വീടുകളിലേക്കും ക്ഷണിക്കും. ബി.ജെ.പി.യിലേക്കുള്ള ക്രൈസ്തവരുടെ വരവില്‍ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനടക്കം അസ്വസ്ഥനാണ്. ക്രിസ്ത്യന്‍വിഭാഗത്തിനിടയില്‍ ബി.ജെ.പി.ക്ക് സ്വാധീനമുണ്ടാക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിനു തെളിവാണ്”. ജാവഡേക്കര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments