HomeNewsLatest Newsഎന്‍ജിനീയറിങ് കോലെജിലെ പഠനയാത്രാ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു; 2 മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു

എന്‍ജിനീയറിങ് കോലെജിലെ പഠനയാത്രാ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു; 2 മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളെജില്‍ നിന്ന് പഠനയാത്രക്കു പോയ വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു 2 മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം വരിക്കാനി വളയത്തില്‍ പീരുമേട് സ്റ്റേഷനില്‍ എഎസ്‌ഐ ദേവസ്യ കുരുവിളയുടെ മകള്‍ മെറിന്‍ സെബാസ്റ്റ്യന്‍ (20), വയനാട് സുല്‍ത്താന്‍ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലീത്ത്‌മോളേല്‍ പി.ടി. ജോര്‍ജിന്റെ മകള്‍ ഐറിന്‍ (20) എന്നിവരാണു മരിച്ചത്. എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെയാണു മൂന്നു വട്ടം കരണം മറിഞ്ഞ് വറ്റിക്കിടന്ന ഡാമിലേക്കു മറിഞ്ഞതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിനടിയില്‍പെട്ടാണു കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത്.

ഇന്നലെ രാത്രി ഒന്‍പതോടെ മാഗഡി അണക്കെട്ടിന് സമീപമാണ് അപകടം.
കോളജിലെ ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുമായി പോയ ബസാണ് കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ഡാമിനു സമീപത്തെ കുഴിയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. കനത്ത മഴയില്‍ റോഡില്‍ നിന്നു തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്കു മറിയുകയായിരുന്നു.

വിദ്യാര്‍ഥികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ നിമിഷങ്ങള്‍ക്കകം ബസിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെടുക്കാന്‍ ശ്രമം ആരംഭിച്ചു. പൊലീസും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പരിക്കേറ്റവരെ ചിക്കമഗളൂരിലും ഹാസനിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിക്കമഗളൂരൂവില്‍ നിന്നു 13 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഗുരുതരമായ പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments