HomeNewsShortജയ്പൂരില്‍ പോലീസും പ്രദേശവാസികളും തമ്മിൽ സംഘര്‍ഷം; ഒരു മരണം; നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ജയ്പൂരില്‍ പോലീസും പ്രദേശവാസികളും തമ്മിൽ സംഘര്‍ഷം; ഒരു മരണം; നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ജയ്പൂരില്‍ ഇന്നലെ രാത്രി പോലീസും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇതേതുടര്‍ന്ന് നഗരത്തിന്റെ പല ഭാഗത്തും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളും വിഛേദിച്ചിട്ടുണ്ട്. അക്രമാസ്തരായ ജനക്കൂട്ടം ഒരു പവര്‍ ഹൗസിനും ആംബുലന്‍സ് അടക്കം ഏതാനും വാഹനങ്ങള്‍ക്കും തീയിട്ടു. ഒരു പോലീസ് സ്റ്റേഷനും ജനക്കൂട്ടം ആക്രമിച്ചതായും പോലീസ് പറയുന്നു.

രാംഗഞ്ചില്‍ പോലീസിന്റെ വാഹന പരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരു ബൈക്ക്യാത്രികനെ പോലീസ് തടഞ്ഞുനിര്‍ത്തിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. പോലീസിനെ ഇടിച്ചിട്ടശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. പ്രദേശത്തേക്ക് കൂടുതല്‍ പോലീസ് എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പോലീസിനു നേര്‍ക്ക് കല്ലേറുമുണ്ടായി. നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments