HomeNewsLatest Newsധനവകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രി നോക്കും; മദ്യ നയത്തിൽ കർശന നടപടികൾ ഇനിയും

ധനവകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രി നോക്കും; മദ്യ നയത്തിൽ കർശന നടപടികൾ ഇനിയും

തിരുവനന്തപുരം: മന്ത്രി കെ.എം മാണി രാജിവെച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നോക്കും. ധനവകുപ്പ് തല്‍ക്കാലംതാൻ തന്നെ നോക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശമെന്ന് മാണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാര്‍ രാജിവെക്കുമ്പോള്‍ അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് മുഖ്യമന്ത്രിയില്‍ വന്നു ചേരുക എന്നത് സ്വാഭാവികമായ നടപടിമാത്രമാണ്. ചീഫ് വിപ്പ് തോമസ് ഉണ്യാടന്റെ രാജിക്കാര്യം മാണിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മാണി സ്വയം തീരുമാനിച്ചതാണ് രാജി. ആരും നിര്‍ബന്ധിച്ചിട്ടില്ല. അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാരിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്താന്‍ ആരും ശ്രമിക്കണ്ട. കോടതി വിധിയില്‍ മാണിസാറിനെതിരെ എന്താണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മദ്യനിരോധനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടില്ലെന്നു മാത്രമല്ല കൂടുതല്‍ കര്‍ശനമായ നടപടികള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments