HomeCinemaMovie Newsകാജോളുമായുള്ള കൂട്ടുകെട്ട് തന്റെ മകന് ഇഷ്ടപ്പെട്ടില്ല: ഷാരൂഖ്

കാജോളുമായുള്ള കൂട്ടുകെട്ട് തന്റെ മകന് ഇഷ്ടപ്പെട്ടില്ല: ഷാരൂഖ്

മുംബൈ : ബോളിവുഡില്‍ എക്കാലത്തേയും മികച്ച പ്രണയ ജോഡികളാണ് കാജോളും ഷാരൂഖും. എന്നാല്‍ ഈ ജോഡി തീരെ ഇഷ്ടപ്പെടാത്ത ഒരാളുണ്ട്, ഷാരൂഖ് ഖാന്റെ മകന്‍ അബ്‌റാം. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ദില്‍വാലെയിലൂടെ ഈ പ്രണയജോഡികള്‍ ഒന്നിച്ചപ്പോള്‍ ഈ ജോഡികള്‍ക്കു മേല്‍ അതൃപ്തി പ്രകടിപ്പിച്ച ഏക വ്യക്തി ചിലപ്പോള്‍ രണ്ടു വയസ്സുകാരനായ അബ്‌റാം മാത്രമായിരിക്കും.

2010 ല്‍ ഇറങ്ങിയ മൈ നെയിം ഈസ് ഖാന്‍ എന്ന് ചിത്രത്തില്‍ അഭിനയിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തിനു ശേഷമാണ് താരങ്ങള്‍ രോഹിത് ശര്‍മ്മയുടെ ദില്‍വാലേയില്‍ ഒന്നിക്കുന്നത്. എന്നാല്‍ ഇരുവരുടേയും ഈ കൂട്ടുകെട്ട് അബ്‌റാമിന് അത്രകണ്ട് ഇഷ്ടപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കാജോളിന1പ്പം അഭിനയിച്ചത് തന്റെ മകന് ഇഷ്ടപ്പെട്ടില്ലെന്ന് ഷാരൂഖ് തന്നെയാണ് വ്യക്തമാക്കിയതും.

‘ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ അന്നു തന്നെ സംവിധായകന്‍ ഞങ്ങളെ കാണിച്ചു തരാറുണ്ടായിരുന്നു, അങ്ങനെ ഒരു തവണ താന്‍ വേദനിക്കുന്ന ഒരു രംഗം കാണിച്ചപ്പോള്‍ അത് അബ്‌റാമിന് ഇഷ്ടപ്പെട്ടില്ല, സിനിമയില്‍ എനിക്ക് അങ്ങനെ സംഭവിച്ചത് കാജോളിന്റെ കൂടെ അഭിനയിച്ചതുകൊണ്ടാണെന്ന് അബ്‌റാം കരുതി. അവനത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ട് അവന് ഇഷ്ടപ്പെട്ടില്ലെന്ന്’ ഷാരൂഖ് പറഞ്ഞു. കൂടെ അഭിനയിക്കുന്നത് പരസ്പരം ഏറെ അറിയുന്നവര്‍ ആയതു കൊണ്ട് അഭിനയം സമ്മര്‍ദ്ദത്തിലായില്ല, അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം താനും കാജോളും തമ്മിലുള്ള അഭിനയം ഏറെ രസകരമാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

അബ്‌റാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ താന്‍ ഇനി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യില്ല, കാരണം ചിലപ്പേള്‍ അബ്‌റാം തന്നെക്കാളും പ്രശസ്തനായി പോകുമെന്നും ചെറുചിരിയോടെ ഷാരൂഖ് ഖാന്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments