ആദ്യ ട്വന്റി 20: ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ്: ബംഗ്ലാ കടുവകൾക്ക് മിന്നും ജയം

122

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു തോല്‍വി. ഏഴു വിക്കറ്റിനാണ് ബംഗ്ലാ കവുകള്‍ ഹിറ്റ്മാനെയും സംഘത്തെയും വേട്ടയാടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 148 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരുന്നു. മറുപടിയില്‍ മുഷ്ഫിഖുര്‍ റഹീം (60*) ഫിഫ്റ്റിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.3 ഓവറില്‍ ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. 43 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് മുഷ്ഫിഖുര്‍ ടോപ്‌സ്‌കോററായത്. ടി20യില്‍ ഇതാദ്യമായാണ് ഇന്ത്യക്കെതിരേ ബംഗ്ലാദേശ് ജയം നേടുന്നത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തുകയും ചെയ്തു.