HomeNewsLatest Newsആമസോൺ വനങ്ങളുടെ സംരക്ഷകനായ പൗലോ പൗലിനോ കൊല്ലപ്പെട്ടു: മരണം വനം മാഫിയയുടെ വെടിയേറ്റ്

ആമസോൺ വനങ്ങളുടെ സംരക്ഷകനായ പൗലോ പൗലിനോ കൊല്ലപ്പെട്ടു: മരണം വനം മാഫിയയുടെ വെടിയേറ്റ്

ആമസോൺ വനങ്ങളുടെ
സംരക്ഷകനായ പൗലോ പൗലിനോ കൊല്ലപ്പെട്ടു. വനത്തിനുള്ളില്‍ അതിക്രമിച്ചു കടന്ന വനം ക്വാറിമാഫിയയുടെ വെടിയേറ്റാണ് പൗലിനോ കൊല്ലപ്പെട്ടത്.

ബ്രസീലിലെ ഗോത്രവിഭാഗമായ ഇരുപതിനായിരത്തോളം ജനസംഖ്യയുള്ള ഗ്വാജ്ജരാസ് എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ. ഇവര്‍ 2012 ല്‍ പ്രകൃതി നശീകരണം ചെറുക്കാനായി രൂപീകരിച്ച കൂട്ടായ്മ ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് ആയിരുന്നു ആമസോണിന്റെ കാവല്‍ക്കാരായി നിലനിന്നത്. ആമസോണ്‍ മഴക്കാടുകളുടെ കാവലാളായ പൗലിനോയുടെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത് ഒരു ജനതയുടെ ശബ്ദവും ആ ജനത പ്രകൃതിക്കൊരുക്കിയ കവചവുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments