ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി ജോബ് മാത്യുവിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്നാം പ്രതി ഫാ. ജോണ്സന് വി. മാത്യുവിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നുമായിരുന്നു വൈദികന്റെ വാദം.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്. ഫാദര്‍ ജെയ്സ് കെ ജോര്‍ജ്, ഫാദര്‍ ജോണ്സണ് വി മാത്യു, എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് വൈദികര്‍.