HomeSportsലാലിഗ ;കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി; മെല്‍ബണ്‍ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത് മറുപടിയില്ലാത്ത...

ലാലിഗ ;കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി; മെല്‍ബണ്‍ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത് മറുപടിയില്ലാത്ത ആറു ഗോളുകൾക്ക്

ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മെല്‍ബണ്‍ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരാശ്വാസഗോള്‍ പോലും കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. ആദ്യപകുതിയിലായിരുന്നു മെല്‍ബണിന്റെ ഇരുഗോളുകളും. മുപ്പതാം മിനിട്ടില്‍ ദാരിയോ വിദോസിചിന്റെ ഹെഡറിലൂടെ മെല്‍ബണ്‍ ലീഡ് പിടിച്ചു. മൂന്ന് മിനുട്ടിന് ശേഷം രണ്ടാം ഗോളെത്തി.

റിലേ മക്ഗ്രീയാണ് ആന്റണി സെസാരസ് നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചത്. രണ്ടാം പകുതിയിലും ആക്രമിച്ച്‌ കളിച്ച മെല്‍ബണ്‍ അന്‍പതാം മിനിട്ടില്‍ മൂന്നാംഗോള്‍ നേടി. ലാച്‌ലന്‍ വെയില്‍സാണ് ഓസീസിനായി ലക്ഷ്യം കണ്ടത്. അന്‍പത്തിയാറാം മിനിട്ടില്‍ വീണ്ടും റിലേ മക്ഗ്രീ. മക്ഗ്രീയുടെ ഡബിളില്‍ മെല്‍ബണിന് നാല് ഗോള്‍ ലീഡ്. അറുപത്തിയേഴാം മിനിട്ടില്‍ കേരളത്തിന്റെ ധീരജ് സിങ് നടത്തിയ തകര്‍പ്പന്‍ സേവുകള്‍ മെല്‍ബണിന്റെ ഗോളവസരങ്ങള്‍ നഷ്ടമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments