HomeNewsLatest Newsവനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകള്‍ക്ക് നേരെ ആക്രമണം; രണ്ടുപേർക്ക് ഗരുതര പരിക്ക്

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകള്‍ക്ക് നേരെ ആക്രമണം; രണ്ടുപേർക്ക് ഗരുതര പരിക്ക്

ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ മതിലില്‍ സംഘാടകരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് വന്‍ സ്ത്രീ പങ്കാളിത്തമുണ്ടായത്. അതിനിടെ വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകള്‍ക്ക് നേരെ കാസര്‍കോഡ് ആര്‍എസ്‌എസ്-ബിജെപി സംഘം ആക്രമണം അഴിച്ച്‌ വിട്ടു. മധൂര്‍ കുതിരപ്പാടിയില്‍ വെച്ച്‌ സ്ത്രീകള്‍ സഞ്ചരിച്ച ബസ്സിന് നേര്‍ക്കായിരുന്നു ആക്രമണം.

അക്രമികള്‍ ബസ്സിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കന്തലിലെ ഇസ്മായിന്റഎ ഭാര്യ അവ്വാബി(35), പുത്തിഗെയിലെ സരസ്വതി എന്നിവര്‍ക്കാര്‍ ഗുരുതര പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അവ്വാബിക്കും സരസ്വതിക്കും കല്ലേറില്‍ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ പുത്തിഗെയിലെ അമ്ബുവിന്റെ മകള്‍ ബിന്ദു, പെര്‍ളാടത്തെ പിഎം അബ്ബാസി എന്നിവരെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments