HomeNewsLatest Newsശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രണ്ടു യുവതികള്‍; വെളിപ്പെടുത്തിയത് സ്വകാര്യ ചാനലിനോട്

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രണ്ടു യുവതികള്‍; വെളിപ്പെടുത്തിയത് സ്വകാര്യ ചാനലിനോട്

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് രണ്ട് യുവതികളുടെ അവകാശവാദം. കനകദുര്‍ഗയും ബിന്ദുവുമാണ് സന്നിധാനത്ത് എത്തിയതെന്ന് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിനോടാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കിയെന്ന് കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് സന്നിധാനത്ത് എത്തിയതെന്നാണ് ഇവര്‍ പറയുന്നത്.

കനകദുർഗയും ബിന്ദുവും നേരത്തെയും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് നീലിമല കഴിഞ്ഞപ്പോൾ കനത്ത പ്രതിഷേധമുണ്ടായതിനെത്തുടർന്ന് ഇരുവരും മടങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുർഗയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. തിരുവനന്തപുരത്ത് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞാണ് കനകദുർഗ വീട്ടിൽനിന്ന് ഇറങ്ങിയതെന്നും പിന്നീടാണ് ശബരിമലയിൽ പോയതായി അറിഞ്ഞതെന്നും ഭർത്താവും കുടുംബവും നേരത്തേ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments