HomeNewsLatest Newsതമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം; സഭയിലെ കസേരകളും മൈക്കുകളും സ്പീക്കറുടെ മേശയും അടിച്ചു തകര്‍ത്തു

തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം; സഭയിലെ കസേരകളും മൈക്കുകളും സ്പീക്കറുടെ മേശയും അടിച്ചു തകര്‍ത്തു

തമിഴ്‌നാട് നിയമസഭയില്‍ സംഘർഷം. ബഹളത്തെ തുടര്‍ന്ന് ആദ്യ മൂന്ന് ബ്ലോക്ക് തലയെണ്ണലിന് ശേഷം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. സ്പീക്കറുടെ മേശയും കസേരകളും അടിച്ചു തകര്‍ത്തു.പേപ്പര്‍ കീറിയെറിഞ്ഞു. ഒരു മണി വരെ സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. വോട്ടെടുപ്പ് അനുവദിക്കില്ലെന്ന് ഡിഎംകെ എംഎല്‍എമാര്‍ പറഞ്ഞു. വോട്ടെടുപ്പ് നീട്ടിവെക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന് ഒപിഎസും ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് കൂട്ടരുടെയും ആവശ്യം സ്പീക്കര്‍ തള്ളി. വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് തന്റെ വിവേചനാധികാരമെന്ന് സ്പീക്കര്‍ പറഞ്ഞു. ഡിഎംകെ അംഗങ്ങള്‍ സ്പീക്കറെ ഘരാവോ ചെയ്യുകയാണ്.

 

 

 
ജനങ്ങളുടെ ശബ്ദമാകണം എംഎല്‍എമാരിലൂടെ സഭയിലെത്തേണ്ടതെന്ന് പനിര്‍സെല്‍വം പറഞ്ഞു. ആദ്യം ഒപിഎസ് വിഭാഗത്തെ സംസാരിക്കാന്‍ ആനുവദിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ ജനവികാരം മാനിക്കണമെന്ന് പനീര്‍സെല്‍വം പറഞ്ഞു. നിർണായക സമ്മേളനത്തിനായി എംഎൽഎമാരെല്ലാം നിയമസഭയിലേക്ക് എത്തിയിട്ടുണ്ട്. എന്തിനാണ് ഇത്ര തിടുക്കമെന്ന് സ്റ്റാലിന്‍ ചോദിച്ചു. ജനാധിപത്യം സംരക്ഷിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

പ്രണയിച്ചു ചതിച്ചിട്ട് നാട്ടിൽവന്ന് വേറെ വിവാഹം കഴിച്ച കൊല്ലംകാരന് ഫിലിപ്പിനോ യുവതി കൊടുത്ത കിടിലൻ പണി !!

ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ നടുക്കുന്ന മറ്റൊരു പ്രവചനം !! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments