HomeNewsLatest Newsപ്രശസ്ത ചിത്രകാരൻ യൂസഫ് അറക്കൽ അന്തരിച്ചു

പ്രശസ്ത ചിത്രകാരൻ യൂസഫ് അറക്കൽ അന്തരിച്ചു

ബംഗളുരൂ: അന്താരാഷ്ട്ര പ്രസിദ്ധനായ ചിത്രകാരൻ യൂസഫ് അറക്കൽ(71) അന്തരിച്ചു. ഇദ്ദേഹം കുറേക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 2012ൽ കേരള സർക്കാരിന്‍റെ രാജാ രവിവർമ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ദേശീയവും അന്തർദ്ദേശീയവുമായ ഒട്ടേറെ ചിത്രപ്രദർശനങ്ങളിൽ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചാവക്കാട് 1945ലാണ് യൂസഫ് അറക്കൽ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ ബാംഗ്ലുരിൽ എത്തിയ ഇദ്ദേഹം പിന്നീട് കർണാടക ചിത്രകലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാർട്സിൽ നിന്ന് കലാ പരിശീലനം നേടി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കലാപ്രവർത്തനങ്ങളിൽ മുഴുകി. ഭാര്യ സാറയോടൊത്ത് ബംഗളുരുവിലായിരുന്നു സ്ഥിരതാമസം.

രഹസ്യവിവരം തുണച്ചു ! രക്ഷപെട്ടത് 12 പെൺകുട്ടികളുടെ ജീവൻ ! നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ ഇന്നു നടന്നത്…..

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments