HomeNewsLatest Newsജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം രക്ഷപെട്ടത് ഓട്ടോറിക്ഷയിലാണെന്ന് പോലീസ്

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം രക്ഷപെട്ടത് ഓട്ടോറിക്ഷയിലാണെന്ന് പോലീസ്

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ കൊലയ്ക്കുശേഷം പ്രതി അമീറുള്‍ ഇസ്‌ലാം ജിഷയുടെ വീട്ടില്‍ നിന്ന് രക്ഷപെട്ടത് ഓട്ടോറിക്ഷയിലാണെന്ന് പൊലീസ്. ഇതോടെ ഈ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മുഖ്യസാക്ഷിയായേക്കും. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജിഷയുടെ വീടിനു സമീപം പശുവിനെ മേയ്ച്ച ആളും അമീറിനെ കണ്ടതായാണ് വിവരം.

 

 

ഭീഷണിയുണ്ടെന്ന് ജിഷ പലതവണ സൂചിപ്പിച്ചിരുന്നതായി ജിഷയുടെ അച്ഛന്‍ പാപ്പു പറഞ്ഞു. പക്ഷേ ആരാണെന്ന് പറ!ഞ്ഞിട്ടില്ല. ജിഷയുടെ അമ്മ രാജേശ്വരിയമ്മയെ പൊലീസ് ചോദ്യം ചെയ്യണമെന്ന് പാപ്പു പറഞ്ഞു. രാജേശ്വരി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ജിഷയുടെ അച്ഛന്‍ പാപ്പു പറഞ്ഞു. അമീര്‍ ഉല്‍ ഇസ്്്‌ലാമിനെ ജിഷയ്ക്ക് പരിചയമുണ്ടായിരുന്നോ എന്ന് അറിയില്ല. ജിഷയുടെ പേരില്‍ ലഭിക്കുന്ന സഹായധനത്തിന് തനിക്കും അവകാശമുണ്ടെന്ന് കാട്ടി പാപ്പു എറണാകുളം ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കി. ജോമന്‍ പുത്തന്‍പുരയ്ക്കലിനൊപ്പമെത്തിയാണ് പാപ്പു കലക്ടറെ കണ്ടത്. ജിഷ കിടക്കയില്‍ കത്തി സുക്ഷിച്ചതും വസ്ത്രത്തില്‍ ക്യാമറ ഘടിപ്പിച്ചതും ഈ ഭീഷണിയെ തുടര്‍ന്നാണ്. അമ്മ രാജേശ്വരിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാമെന്നും പാപ്പു പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. അമീര്‍ ഉല്‍ ഇസ്ലാമിനെക്കുറിച്ച് ജിഷ ഒന്നും പറഞ്ഞിട്ടില്ലെന്നും പാപ്പു പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments