HomeNewsLatest Newsആലുവ കൂട്ടക്കൊല കേസ്: ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി സുപ്രീംകോടതി

ആലുവ കൂട്ടക്കൊല കേസ്: ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി സുപ്രീംകോടതി

ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി കൊലപ്പെടുത്തിയെന്ന കേസിലാണ് സുപ്രിംകോടതി വിധി. 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജെയ്‌മോന്‍ , ദിവ്യ, അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി, സഹോദരി കൊച്ചുറാണി എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പൊലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തിയ കേസില്‍ എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments