HomeHealth Newsഈ അഞ്ചുതരം ഭക്ഷണങ്ങൾ രണ്ടാമതും ചൂടാക്കി കഴിക്കരുത്....... കാത്തിരിക്കുന്നത് ഒരുപക്ഷെ മരണംവരെയാവാം .....

ഈ അഞ്ചുതരം ഭക്ഷണങ്ങൾ രണ്ടാമതും ചൂടാക്കി കഴിക്കരുത്……. കാത്തിരിക്കുന്നത് ഒരുപക്ഷെ മരണംവരെയാവാം …..

ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാല്‍ ഇത്തരത്തില്‍ ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒരു ഞായറാഴ്ച ചിക്കനോ ബീഫോ പാകം ചെയ്‌താല്‍ പിന്നെ അടുത്ത ഞായറാഴ്ച വരെ ചൂടാക്കി ഉപയോഗിക്കുക എന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന അമിതമായ പ്രോട്ടീന്‍ വീണ്ടും വീണ്ടും ചൂടാക്കുമ്ബോള്‍ വിഷാംശമായി മാറും. ഇവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിച്ചാല്‍ രോഗങ്ങളുടെ പിടി വീഴുമെന്നതില്‍ സംശയമില്ല.

മുട്ട വീണ്ടും ചൂടാക്കുമ്ബോള്‍ മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അംശം വിഷമായി മാറും. അതിനാല്‍ മുട്ട ഒരുകാരണവശാലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.

വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്‌മാവില്‍ ഏറെനാള്‍ വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമാകും.

ഉയര്‍ന്ന അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിരിക്കുന്ന ചീര വീണ്ടും ചൂടാക്കിയാല്‍ നൈട്രേറ്റ് നൈട്രൈറ്റായി മാറുകയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സര്‍വ് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്ബോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. ഇത് കുടലില്‍ ഇറിവേഴ്‌സിബിള്‍ ആയ കയറ്റങ്ങള്‍ വരുത്തുന്നു. ശരീരം കേടാക്കാന്‍ ഇടയാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments