ഇൻസ്റ്റാഗ്രാം ലൈക്കിൽ പുതിയ ഫീച്ചർ വന്നു: പൊട്ടിക്കരഞ്ഞു ഈ താരം !എന്താണ് കാരണം എന്നറിയാമോ?

243

ലൈക്കുകൾ കാണാൻ പറ്റാത്ത തരത്തിലുള്ള ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ ഫീച്ചർ വന്ന തീരുമാനത്തിൽ പൊട്ടിക്കരഞ്ഞ് മോഡല്‍ മികയേല ടെസ്ത. ഹൃദയം തകര്‍ക്കുന്ന നടപടിയാണ് ഇന്‍സ്റ്റഗ്രാം ചെയ്തതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഓസ്ട്രേലിയ സ്വദേശിയായ മികയേല പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോവുകയാണെന്ന് മികയേല വീഡിയോയില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് അക്കൗണ്ടുകളിലായി അന്‍പത്തെട്ടായിരത്തോളം ആളുകള്‍ പിന്തുടരുന്ന വ്യക്തിയാണ് മികയേല. ഓരോ ആയിരം ലൈക്കിനും 693 ഡോളര്‍ (നാല്‍പത്തി ഏഴായിരത്തി എഴുന്നൂറ്റി ഇരുപത് രൂപ) പ്രതിഫലം ലഭിച്ചിരുന്നുവെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ ഫീച്ചര്‍ വന്നതോടെ തന്‍റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ കാണാന്‍ സാധിക്കുന്നില്ലെന്ന് മികയേല പറഞ്ഞു.