കണ്ണൂര്‍: എല്ലാവരും കേള്‍ക്കേ വീട്ടിലേക്ക് മത്സ്യം വാങ്ങുന്നതും, ബിരിയാണി കഴിക്കുന്നതും ഫോണിലൂടെ ദേവന്റെ മുന്നില്‍ വിളിച്ചു കുവേണ്ട കാര്യമില്ലെന്നു സുരേഷ്ഗോപി. ശുദ്ധി വീട്ടില്‍ നിന്നു തുടങ്ങണമെന്നും സുരേഷ്ഗോപി പറഞ്ഞു. കിഴുത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തില്‍ ലക്ഷംദീപം സമര്‍പ്പണത്തിനുശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ക്ഷേത്രത്തിനകത്ത് മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് പൂര്‍ണമായി നിരോധിക്കണം. ക്ഷേത്രത്തിന്റെ പരിശുദ്ധി കാത്തുസുക്ഷിക്കുന്നതിന് മൊബൈല്‍ഫോണ്‍ നിരോധനം ആവശ്യമാണെന്നും സുരേഷ്ഗോപി പറഞ്ഞു. ക്രിസ്തുദേവന് കമ്മ്യൂണിസ്റ്റുകാരനാണെന്ന് സുരേഷ്ഗോപി കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പറഞ്ഞിരുന്നു. കയ്യൂരില്‍ സ്നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുമ്പോഴായിരുന്നു പരാമര്‍ശം.