HomeNewsLatest Newsകോണ്‍ഗ്രസ് സഹകരിച്ചിരുന്നെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങിയേനേ, രാഷ്ട്രീയക്കാര്‍ക്ക് അഭിനേതാക്കളെ പേടി: നടി ഷീല

കോണ്‍ഗ്രസ് സഹകരിച്ചിരുന്നെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങിയേനേ, രാഷ്ട്രീയക്കാര്‍ക്ക് അഭിനേതാക്കളെ പേടി: നടി ഷീല

രാഷ്ടീയക്കാര്‍ക്ക് അഭിനേതാക്കളെ പേടിയാണെന്ന് നടി ഷീല. മന്ത്രിമാര്‍ ഇരിക്കുമ്പോള്‍ അഭിനേതാക്കള്‍ കടന്നുവന്നാല്‍ ജനങ്ങള്‍ അവരെ കാണാന്‍ ഓടിപ്പോകും. ഈ പേടി രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടാകാമെന്നും ഷീല അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യമുണ്ടായിരുന്നു. നിഷ്‌കളങ്കനായ ഉമ്മന്‍ചാണ്ടിയോടുള്ള ഇഷ്ടം കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായെന്നും ഷീല പറഞ്ഞു. എന്നാല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് ആരും ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്ക് പോയില്ല. കോണ്‍ഗ്രസ് സഹകരിച്ചിരുന്നെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടാന്‍ തയ്യാറായിരുന്നെന്നും ഷീല പറഞ്ഞു. രാഷ്ട്രീയത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള തന്റെ നിര്‍ദേശം ജനങ്ങള്‍ അനുസരിക്കുമായിരുന്നെന്നും ഷീല പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയമേഖല നിരീക്ഷിച്ചപ്പോള്‍ ഇത്രയും കഷ്ടത നിറഞ്ഞ ഇടത്തേക്ക് പോയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് തിരിച്ചറിഞ്ഞു. ജയലളിതയുമായുള്ള സൗഹൃദം അണ്ണാ ഡിഎംകെയിലേക്കുള്ള പ്രവേശനത്തിന് സഹായിക്കുമായിരുന്നു. എന്നാല്‍ അണ്ണാ ഡിഎംകെയില്‍ പ്രവര്‍ത്തിക്കാനല്ല കേരളത്തിലെ രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്ന് ഷീല പറഞ്ഞു.
22 വര്‍ഷക്കാലം സിനിമയില്‍ നിന്നും വിട്ടു നിന്നത് മകന്റെ കൂടെ സമയം ചെലവഴിക്കാന്‍ വേണ്ടിയായിരുന്നു. അഭിനയജീവിതം മടുത്ത്തുടങ്ങി. പിന്നീട് തിരിച്ച് വരണമെന്ന ആഗ്രഹം ഉണ്ടായിട്ടില്ല. അഭിനയം നിര്‍ത്തിയ ശേഷമാണ് ജീവിതത്തില്‍ ഓരോ യാത്രകളും ആസ്വദിച്ചതെന്നും ഷീല പറഞ്ഞു.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments