HomeNewsLatest Newsഇത്തവണ മത്സരിക്കാനിറങ്ങുന്നത് സഖാവായിത്തന്നെ: കഴിഞ്ഞതവണ പക്ഷെ അങ്ങനെയായിരുന്നില്ല: നിലപാട് വ്യക്തമാക്കി നടൻ ഇന്നസെന്റ്

ഇത്തവണ മത്സരിക്കാനിറങ്ങുന്നത് സഖാവായിത്തന്നെ: കഴിഞ്ഞതവണ പക്ഷെ അങ്ങനെയായിരുന്നില്ല: നിലപാട് വ്യക്തമാക്കി നടൻ ഇന്നസെന്റ്

കാത്തിരുന്ന് ഇത്തവണ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം കിട്ടിയതില്‍ വലിയ സന്തോഷം ഉണ്ടെന്നാണ് ഇന്നസെന്റ് പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്ന് ഇന്നസെന്റ്. കഴിഞ്ഞ തവണ കുടമായിരുന്നു ചിഹ്നം. അപ്പോള്‍ അരിവാള്‍ ചുറ്റികയെ നോക്കി താന്‍ വിലപിച്ചിരുന്നു എന്നും അത് തനിക്ക് വേണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും ഇന്നസെന്റ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു.

മത്സരത്തിനില്ലെന്ന് പറഞ്ഞ് ആദ്യമൊക്കെ മാറി നിന്നെങ്കിലും മുന്നണി തീരുമാനം വന്നതോടെ ചാലക്കുടി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഇപ്പോള്‍ ഇന്നസെന്റ്.

മണ്ഡലത്തില്‍ എംപി എന്ന നിലയില്‍ ഇന്നസെന്റിന്റെ പ്രവര്‍ത്തനങ്ങളെ എതിരാളികള്‍ വിമര്‍ശിക്കുമ്പോള്‍ ചാലക്കുടി മണ്ഡലത്തിലെ വികസന തുടര്‍ച്ചക്ക് ഇന്നസെന്റിനെ വിജയിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments