HomeNewsLatest Newsഅരവിന്ദ് കെജ്രിവാളിന്റെ കാർ അപകടത്തിൽപെട്ടു; കെജ്രിവാൾ പരിക്കേൽക്കാതെ രക്ഷപെട്ടു

അരവിന്ദ് കെജ്രിവാളിന്റെ കാർ അപകടത്തിൽപെട്ടു; കെജ്രിവാൾ പരിക്കേൽക്കാതെ രക്ഷപെട്ടു

ചണ്ഡീഗഡ് : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാർ പോലീസ് വാഹനത്തിലിടിച്ചു. വെള്ളിയാഴ്ച രാവിലെ ലുധിയാനയിൽ നിന്ന് അമൃത്സറിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കെജ്രിവാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.20 കാറുകൾ അടങ്ങിയ കെജ്രിവാളിൻെറ വാഹന വ്യൂഹത്തിൻെറ മുമ്പിലേക്ക് ഒരു ബൈക്ക് പെട്ടന്ന് കടന്നുവന്നതാണ് അപകടത്തിനിടയാക്കിയത്.

 

 

 

ടൊയോട്ട ഇന്നോവ കാറിലായിരുന്നു കെജ്രിവാൾ യാത്ര ചെയ്തിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അപകടമൊഴിവാകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് ആം ആദ്മി പാർട്ടി നേതാക്കളായ ഭഗവത് മാൻ, എച്ച്.എസ് ഫൂൽക എന്നിവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലുധിയാന റെയിൽവേ സ്റ്റേഷനിൽ ഇന്നലെ കെജ്രിവാളിനെതിരെ പ്രതിഷേധ ശ്രമം ഉണ്ടായതിനെ തുടർന്ന് പഞ്ചാബ് പൊലീസ് ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.

കുട്ടികൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാൻ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി !

കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണവുമായി ബ്രിട്ടൻ; പഠനശേഷം ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുന്നു; വിദ്യാർഥികൾ കടുത്ത ആശങ്കയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments