‘ഇതുവരെ ഞങ്ങൾ ഉറങ്ങിയിട്ടില്ല, ഞങ്ങളുടെ അച്ഛനെ വിട്ടയക്കാമോ’; പ്രധാനമന്ത്രിക്ക് രണ്ട് പെണ്‍കുട്ടികളുടെ ഹൃദയം നുറുങ്ങുന്ന കത്ത്

അച്ഛനെ വിട്ടയക്കുമോ പ്രധാനമന്ത്രിക്ക് രണ്ട് പെണ്‍കുട്ടികളുടെ കത്ത്. ശ്രീനഗറില്‍ നിന്നും വിഘടനവാദിയെന്ന് ആരോപിച്ച്‌ ജയിലിലടച്ച ഷാഹിദ് -ഉല്‍-ഇസ്ലാമിന്‍റെ മോചനമാവശ്യപ്പെട്ടാണ് ഇയാളുടെ പെണ്‍മക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്. തങ്ങളുടെ പിതാവിന്‍റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അച്ഛന്‍ പിടിച്ച്‌ കൊണ്ടു പോയതിന് ശേഷം ഞങ്ങള്‍ ഉറങ്ങിയിട്ടില്ലെന്നും വളരെ മോശമായാണ് ജയില്‍ അധികൃതരുടെ പെരുമാറ്റമെന്നും കുട്ടികള്‍ കത്തില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ പിതാവിന്‍റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രിയോട് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷഹീദിനെ ഒരു വര്‍ഷം മുമ്ബാണ് തീവ്രവാദബന്ധം ആരോപിച്ച്‌ എന്‍ഐഎ അറസ്റ്റ് ചെയ്തത്.