HomeNewsLatest Newsഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു; ആളുകൾ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു; ആളുകൾ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

സർവീസ് നടത്തവെ ആലപ്പുഴ കായംകുളത്ത് ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു. യാത്രക്കാരെ മുഴുവനും ഇറക്കിയതിനാൽ അപകടം ഒഴിവായി. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിനാണ് തീ പിടിച്ചത്. കായംകുളം എംഎസ്എം കോളേജിനു മുൻപിൽ വച്ചാണ് സംഭവം. ബസ്സിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും ഇറക്കി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ബസിന്റെ ഡീസൽ ടാങ്ക് ചോർന്നതാണ് അപകടകാരണം എന്ന് സംശയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments