HomeNewsLatest Newsകേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴ ഗോഡൗണിൽ തീപിടുത്തം; നിയന്ത്രണവിധേയമാക്കി

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴ ഗോഡൗണിൽ തീപിടുത്തം; നിയന്ത്രണവിധേയമാക്കി

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴ ഗോഡൗണിലും തീ പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് വണ്ടാനത്തുള്ള ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. ബ്ലീച്ചിങ് പൗഡറിനു തീ പിടിച്ചു പടര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. 3500 ചാക്കുകളിലായാണ് ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്നത്. ഇതു പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. തൊട്ടടുത്തുള്ള മരുന്നു ഗോഡൗണിലേക്കും തീ പടര്‍ന്നു. ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ പെട്ടെന്ന് തന്നെ തീ അണച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്. നേരത്തെ കോര്‍പറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകള്‍ക്ക് തീ പിടിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments