HomeNewsLatest Newsമഹാരാഷ്ട്രയിൽ വീടിന് തീയിട്ട് കർഷകൻ: ഭാര്യയും രണ്ട് പെൺമക്കളും വെന്തുമരിച്ചു

മഹാരാഷ്ട്രയിൽ വീടിന് തീയിട്ട് കർഷകൻ: ഭാര്യയും രണ്ട് പെൺമക്കളും വെന്തുമരിച്ചു

വീടിന് തീയിട്ട് കർഷകൻ. ഭാര്യയെയും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് തീകൊളുത്തിയത്. മൂവരും വെന്തുമരിച്ചു. 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിംപൽഗാവ് ലാൻഡ്ഗ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സുനിൽ ലാൻഡെയാണ് ഭാര്യ ലളിത (35), മക്കളായ സാക്ഷി (14), ഖുഷി (1) എന്നിവരെ ചുട്ടുകൊന്നത്. രാവിലെ 10.30 ഓടെ ഭാര്യയെയും പെൺമക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷം സുനിൽ ജനലിലൂടെ പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.അകത്ത് കുടുങ്ങിയ സ്ത്രീയുടെയും കുട്ടികളുടെയും നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. പ്രതിക്ക് ഭാര്യയിൽ സംശയമുണ്ടെന്നും പതിവായി അക്രമിക്കാറുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments