HomeNewsLatest Newsവസന്ത്പോൾ എന്ന ഈ ചെറുപ്പക്കാരന്റെ ധൈര്യം കാത്തത് ഒരു പെൺകുട്ടിയുടെ മാനവും ജീവനും !

വസന്ത്പോൾ എന്ന ഈ ചെറുപ്പക്കാരന്റെ ധൈര്യം കാത്തത് ഒരു പെൺകുട്ടിയുടെ മാനവും ജീവനും !

ചെന്നൈ: വെള്ളിത്തിരയിലെ നായകൻ എതിരാളികളെ ഇടിച്ചൊതുക്കുന്നപോലെ, പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂവര്‍ സംഘത്തെ ഇടിച്ചൊതുക്കിയ തമിഴ്‌നാട് സ്വദേശിയാണ് ഇപ്പോൾ ഫേസ്ബുക്കിലെ താരം. ചെന്നൈ സ്വദേശിയായ വസന്ത് പോളാണ് അക്രമി സംഘത്തെ ധീരമായി നേരിട്ടു യുവതിയെ രക്ഷിച്ചത്. ഫേസ്ബുക്കിലൂടെ ഇദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം രജീനകാന്തിന്റെ കബാലിയുടെ ആദ്യ ഷോ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവമെന്ന് പോള്‍ കുറിച്ചു. ഒരു സ്ത്രീയുടെ നിലവിളി കാതില്‍ എത്തി. ആദ്യമൊരു മൃഗത്തിന്റെ കരച്ചില്‍ പോലെ തോന്നിയത്. പിന്നീട് ആരോ സഹായത്തിനായി നിലവിളിക്കുകയാണെന്ന് മനസിലാക്കുകയായിരുന്നെന്നും പോള്‍ ഫേസ് ബുക്കിലൂടെ പങ്കുവച്ചു.

vas

ഓടിയെത്തിയപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണു കണ്ടത്. യുവതിയെ രക്ഷിക്കാനായി ഓടിയെത്തിയ തന്നെ മൂവര്‍ സംഘം ആക്രമിച്ചെങ്കിലും മനഃസാന്നിധ്യം കൈവിടാതെ നേരിടുകയായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവതി പ്രദേശത്തെ ഓട്ടോകാരന്റെ കണ്ണിൽപ്പെടുകയും അങ്ങിനെ രക്ഷപ്പെടുകയുമായിരുന്നെന്ന് പോള്‍ കുറിച്ചു. ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ ഭയപ്പെടരുത്. തനിച്ചാണെങ്കിലും നമ്മുടെ ഭാഗത്താണ് ശരിയെങ്കില്‍ ലോകം നമ്മെ സഹായിക്കാനെത്തും. മൂവര്‍ സംഘവുമായുള്ള പോരാട്ടത്തിനിടയില്‍ തനിക്കു മുറിവേറ്റു. എന്നാല്‍ അഭിമാനമാണുള്ളതെന്നും പോള്‍ പറഞ്ഞു. മുറിവേറ്റ ചിത്രങ്ങളും പോള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

v

ആലപ്പുഴ ബീച്ചിൽ കറങ്ങാനെത്തുന്ന കമിതാക്കളെ; കിടിലൻ പണിയുമായി പോലീസ് നിങ്ങളെ കാത്തിരിക്കുന്നു !

പത്തിലൊരു വിദ്യാർത്ഥിനി പണത്തിനായി സെക്സ് തെരഞ്ഞെടുക്കുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments