HomeAround KeralaAlappuzhaആലപ്പുഴ ബീച്ചിൽ കറങ്ങാനെത്തുന്ന കമിതാക്കളെ; കിടിലൻ പണിയുമായി പോലീസ് നിങ്ങളെ കാത്തിരിക്കുന്നു !

ആലപ്പുഴ ബീച്ചിൽ കറങ്ങാനെത്തുന്ന കമിതാക്കളെ; കിടിലൻ പണിയുമായി പോലീസ് നിങ്ങളെ കാത്തിരിക്കുന്നു !

ആലപ്പുഴ: ക്ലാസ് കട്ടുചെയ്ത് ബീച്ചിലെത്തുന്ന കമിതാക്കൾക്ക് പണിയുമായി പോലീസ്. വനിത സിഐയുടെ നേതൃത്വത്തിലാണ് നടപടിയാരംഭിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 10.10നും വൈകുന്നേരം മൂന്നിനുമിടയില്‍ ക്ലാസ് കട്ടുചെയ്ത് ബീച്ചിലെത്തിയ യുവതി യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയായവരെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും 18 വയസില്‍ താഴെയുള്ളവരെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഏല്‍പ്പിക്കുകയുമായിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരായിരുന്നു പിടിയിലായവരിലേറെയും. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. വരുംദിവസങ്ങളിലും ബീച്ചില്‍ ഇത്തരത്തില്‍ പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം. കോളേജിലും എന്‍ട്രന്‍സ് കോച്ചിംഗിനും എന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങിയശേഷം കറങ്ങാനിറങ്ങിയവരായിരുന്നു ഇവരില്‍ പലരും. ബീച്ചിലെത്തുന്ന കമിതാക്കളുടെ പ്രവര്‍ത്തികള്‍ പലപ്പോഴും അതിരുവിടുന്നതായി വ്യാപക പരാതികളുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വനിത സെല്‍ ബീച്ചില്‍ പരിശോധന തുടങ്ങിയത്. പരിശോധന വരും ദിവസങ്ങളിൽ കർശനമാക്കും.

ബൈജുവിനെ സിനിമയിൽ ഒതുക്കിയതാര് ? നടൻ തുറന്നുപറയുന്നു

ജനങ്ങളുടെ പണംകൊണ്ടു നിർമ്മിച്ച ഹെക്കോടതി കെട്ടിടത്തില്‍ ഏത് പൗരനും വരാന്‍ തടസ്സമുണ്ടാകരുത്: ഹൈക്കോടതി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments