HomeNewsLatest Newsകണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു വയസുകാരി ബാലികയടക്കം മൂന്ന് പേര്‍ മരിച്ചു

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു വയസുകാരി ബാലികയടക്കം മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍: വളപട്ടണത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ചു വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന തിരുവല്ല സ്വദേശികളായ സി.ഡി ജോണി, ആല്‍ഫ്രഡ് എല്‍വിസ്, ജോണിയുടെ മകള്‍ കാതറിന്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ പ്രിയ, മകള്‍ ക്രിസ്റ്റിന എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് വഴിവച്ചതെന്ന് പൊലീസ് അറിയിച്ചു.

 

 

രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ജോണി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. വളപട്ടണം ധര്‍മരാജ് ടാക്കീസിന് മുമ്ബില്‍വച്ച്‌ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കാറും ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയും നേര്‍ക്കുനേര്‍ കൂടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments