HomeNewsLatest Newsകുഞ്ഞു കളിക്കുന്നത് അറിഞ്ഞില്ല: പിന്നോട്ടെടുത്ത കാറിന്റെ ഇടയിൽപ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം !

കുഞ്ഞു കളിക്കുന്നത് അറിഞ്ഞില്ല: പിന്നോട്ടെടുത്ത കാറിന്റെ ഇടയിൽപ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം !

കുട്ടി കളിക്കുന്നത് അറിയാതെ പിന്നോട്ട് എടുത്ത കാറിടിച്ച് പത്തുവയസ്സുകാരി പെൺകുട്ടിക്ക് ദാരുണാന്ത്യം. ന്യൂ ഡൽഹിയിലെ തിലക് നഗറിലാണ് സംഭവം. റസിഡൻഷ്യൽ ഏരിയയിലെ പാർക്കിങ് ഏരിയയിൽ കുഞ്ഞു കളിച്ചുകൊണ്ടിരിക്കെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന മെഴ്സിഡസ് ബെൻസ് കാർ ഡ്രൈവർ പിന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. കുഞ്ഞു കാറിന്റെ പിന്നിലിരുന്ന് കളിക്കുന്നത് ഡ്രൈവർ അറിയാതെ പോയതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ കുഞ്ഞിനെ തൊട്ടടുത്തുള്ള ദീപ് ദയാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments