HomeNewsLatest Newsമിൽമ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

മിൽമ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

കൊച്ചി: ബുധനാഴ്ച അധരാത്രി മുതൽ മിൽമ ജീവനക്കാർ പണിമുടക്ക് തുടങ്ങും. സഹകരണ പെൻഷൻ നടപ്പാക്കുക, സ്​റ്റാഫ് പാറ്റേൺ അട്ടിമറിച്ച് പുറംകരാർ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂനിയനുകളുടെ സംയുക്ത വേദി പണിമുടക്ക് പ്രഖ്യാപിച്ചത്.

മിൽമ സംസ്​ഥാന ഫെഡറേഷന് കീഴിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂനിയനുകളിലെ മിൽമയുടെ മുഴുവൻ സ്​ഥാപനങ്ങളിലും പണിമുടക്ക് നടക്കും. പണിമുടക്ക് സംസ്​ഥാനത്ത് പാൽ ക്ഷാമത്തിന് കാരണമാകുമെന്നതിനാൽ സമരം ഒഴിവാക്കാനുള്ള നീക്കങ്ങൾ സർക്കാറും മിൽമയും ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments