HomeNewsLatest Newsബാംഗ്ലൂരിൽ മലയാളസിനിമ പ്രദര്‍ശനം തടഞ്ഞു; തിയേറ്ററിനുനേരേ ആക്രമണം;

ബാംഗ്ലൂരിൽ മലയാളസിനിമ പ്രദര്‍ശനം തടഞ്ഞു; തിയേറ്ററിനുനേരേ ആക്രമണം;

ബാംഗ്ലൂർ: മലയാളസിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരേ ആക്രമണം. സ്ഥിരമായി മലയാളചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നാരോപിച്ച് ശിവാജി നഗറിലെ സംഗീത് തിയേറ്ററിനുനേരേയാണ് ഞായറാഴ്ച ഒരു സംഘം ആക്രമണം നടത്തിയത്. തുടര്‍ന്ന് സിനിമാപ്രദര്‍ശനം നിര്‍ത്തിവെച്ചു. പുതുതായി റിലീസ് ചെയ്ത രണ്ട് മലയാളചലച്ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചുവരുന്നത്. ഞായറാഴ്ചയായതിനാല്‍ നിരവധിമലയാളികള്‍ സിനിമ കാണാനെത്തിയിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പ്രദര്‍ശനം ആരംഭിക്കുന്നതിനുമുന്‍പായി മുദ്രാവാക്യം വിളിച്ചെത്തിയ ഇരുപതോളംപേര്‍ തിയേറ്റര്‍ വളപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സിനിമാപോസ്റ്ററുകള്‍ സംഘം വലിച്ചുകീറി. തിയേറ്ററിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി. ഈസമയത്ത് ഇവിടെ പോലീസുകാരുണ്ടായിരുന്നെങ്കിലും അക്രമികളെ തടഞ്ഞില്ല. തിയേറ്ററില്‍ ഇനി മലയാളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും സിനിമ കാണാനെത്തിയവര്‍ മടങ്ങിപ്പോകണമെന്നും ഇവിടെയുണ്ടായിരുന്നവരോട് ഇവര്‍ ആവശ്യപ്പെട്ടു. ബെംഗളൂരുവില്‍ വര്‍ഷങ്ങളായി മലയാളസിനിമ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments