HomeNewsആര്യയുടെ പത്ത് കല്പനകൾ അംഗീകരിച്ച് ഒരു വിവാഹം !

ആര്യയുടെ പത്ത് കല്പനകൾ അംഗീകരിച്ച് ഒരു വിവാഹം !

ആര്യയുടെ പത്ത് കല്പനകള്‍ അംഗീകരിച്ച് ഒരു വിവാഹം. എന്റെ സ്വര്‍ണമോ സ്വത്തോ പണയം വയ്ക്കാന്‍ ചോദിക്കരുത്, ഞാനല്ലാതെ വേറെ കാമുകിയോ ഭാര്യയോ ഉണ്ടാകാന്‍ പാടില്ല. വീട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് ഇങ്ങനെ തുടങ്ങുന്ന നിബന്ധകള്‍ വിവാഹത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാം പെണ്‍കുട്ടികള്‍ക്കുമുണ്ടാകും. എന്നാലിത് ആര്യയുടെ പത്ത് കല്‍പ്പനകളിലുള്ളതാണ്. ഈ കല്‍പ്പനകളെല്ലാം അംഗീകരിച്ചാണ് ദിബിന്‍ ആര്യയെ വിവാഹം കഴിയ്ക്കുന്നത്.

വിവാഹദിവസങ്ങളില്‍ വധൂവരന്മാര്‍ക്ക് കൂട്ടുകാരുടെ വക അപ്രതീക്ഷിത സമ്മാനങ്ങളുമുണ്ടാകും. അത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ് ആര്യയ്ക്കും വരന്‍ ദിബിനും കൂട്ടുകാര്‍ അര്‍പ്പിച്ചിരിക്കുന്ന ആശംസയാണ്. വധു ആര്യയുടെ പത്തു കല്‍പ്പനകള്‍ എന്നു പറഞ്ഞാണ് തുടങ്ങുന്നത്. അവസാനം എല്ലാം സമ്മതിച്ചിരിക്കുന്നെന്ന് വരന് ദിബിന്‍ പറഞ്ഞാണ് ആശംസ അവസാനിക്കുന്നത്. എന്തായാലും വളരെ രസകരമായ ഈ ആശംസയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments