HomeAround KeralaThrissurസൗമ്യ വധം: കൊലപാതകിയെ ഇറക്കാൻ കോടികൾ എറിഞ്ഞു കളിച്ചത് ഭിക്ഷാടന ലോബികൾ !

സൗമ്യ വധം: കൊലപാതകിയെ ഇറക്കാൻ കോടികൾ എറിഞ്ഞു കളിച്ചത് ഭിക്ഷാടന ലോബികൾ !

ഭിക്ഷാടനമാഫിയയുടെ കേരളത്തിലെ പ്രധാനകണ്ണിയാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമി. അതുകൊണ്ടു തന്നെ ഗോവിന്ദചാമിയെ ജയില്‍ മോചിതനാക്കുകയെന്നത് ഉത്തതതലങ്ങളില്‍ പോലും സ്വാധീനമുള്ള അന്തര്‍ സംസ്ഥാന ഭിക്ഷാടനമാഫിയയുടെ ആവശ്യവുമായി. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം മുതല്‍ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പില്‍വരെ കോടികള്‍ ഒഴുക്കി ഭിക്ഷാടനമാഫിയ ഗോവിന്ദച്ചാമിയ്ക്കുവേണ്ടി സജീവമായി രംഗത്തിറങ്ങിയതും. ഗോവിന്ദച്ചാമിക്കുവേണ്ടി കീഴ്‌ക്കോടതിയിലും സുപ്രീം കോടതിയിലും വാദിച്ചത് തൃശൂര്‍ സ്വദേശിതന്നെയായ അഭിഭാഷകനാണ്. കോളജ് പഠനത്തിനുശേഷം തൃശൂരില്‍നിന്നു മുംെബെയിലേക്കു കുടിയേറിയ ബി.എ ആളൂര്‍ അവിടെവച്ചാണു നിയമപഠനം പൂര്‍ത്തീകരിച്ചതും അഭിഭാഷകനായി മാറിയതും. മുംെബെയിലെ അധോലോകവുമായി ബന്ധപ്പെട്ട കേസുകള്‍ മിക്കതും വാദിക്കാറുള്ളതു താനാണെന്നും കൊലപാതകങ്ങള്‍ നിത്യസംഭവമായ മുംെബെയില്‍ അതുകൊണ്ടുതന്നെ കേസുകള്‍ക്കു ക്ഷാമമില്ലെന്നും അഡ്വ. ആളൂര്‍ പറയുന്നു. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ കേസുകളില്‍ ഏറെയൊന്നും വക്കാലത്ത് എടുക്കാത്തതെന്നാണ് ആളൂരിന്റെ പക്ഷം.

 

 

 

വര്‍ഷങ്ങളായി പുനെ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന വക്കീലാണ് ആളൂര്‍. വടക്കാഞ്ചേരി കോടതിയില്‍ മൂന്നരവര്‍ഷം പ്രാക്ടീസ് ചെയ്തിട്ടുണ്ട്. പുനെയില്‍ കൊലപാതക, െലെംഗിക കുറ്റകൃത്യകേസുകളിലെ പ്രതികള്‍ക്കുവേണ്ടിയായിരുന്നു ആളൂര്‍ ഹാജരായ കേസുകളേറെയുമെന്ന് പുനെയില്‍ അന്വേഷണം നടത്തിയ തൃശൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സൗമ്യവധക്കേസ് കേരളത്തില്‍ നടന്നതാണെങ്കിലും പ്രതി ഗോവിന്ദച്ചാമി മുംെബെ, പനവേല്‍ തുടങ്ങിയ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഭിക്ഷാടനമാഫിയയുടെ പ്രധാനകണ്ണിയായതിനാലാണ് ആളുര്‍ വക്കീല്‍ വക്കാലത്ത് ഏറ്റെടുത്തത്. ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായത് വിന്‍വിവാദം വരുത്തിവച്ചെങ്കിലും ഒരു അഭിഭാഷകന്റെ ചുമതലയാണ് താന്‍ ഏറ്റെടുത്തത്- ആളൂര്‍പറയുന്നു. ഇന്നലെ സുപ്രീംകോടതി വിധിയ്ക്ക് ശേഷം ആളൂര്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് പ്രതികരിച്ചത്.

 

 

 

സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകരും കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരും കൃത്രിമ രേഖകള്‍ ചമച്ചതും കൃത്യമായ രീതിയില്‍ അന്വേഷിക്കാതിരുന്നതുമാണ് പ്രോസിക്യൂഷന്റെ പരായജയകാരണമെന്നാണ് ആളൂര്‍ പ്രതികരിച്ചത്. അതേസമയം ഗോവിന്ദച്ചാമിക്കു വേണ്ടി അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഭിക്ഷാടനമാഫിയയിലേക്ക് ഒരുതരത്തിലുള്ള അന്വേഷണവും നീങ്ങിയിട്ടില്ല. ഭിക്ഷാടന മാഫിയയുടെ കണ്ണികളായി ഒട്ടേറെ പേര്‍ ഇപ്പോഴും സംസ്ഥാനത്ത് സജീവമാണ്. ഗോവിന്ദച്ചാമിക്ക് അനുകൂലമായി വിധി വന്നതോടെ തങ്ങളേയും സംരക്ഷിക്കാന്‍ ആളുണ്ടെന്ന ആത്മവിശ്വാസം ഇത്തരം കണ്ണികള്‍ക്ക് രൂപപ്പെടാനും സാധ്യതയുണ്ട്. പുന:പരിശോധനാ ഹര്‍ജിയുമായി ഇനി സുപ്രീം കോടതിയെ സമീപിച്ചാലും വിധിയില്‍ മാറ്റംവരാനുള്ള സാധ്യത ഒരു ശതമാനം പോലുമില്ല. ഇനി സംസ്ഥാന സര്‍ക്കാറിന് വാദിക്കാനുള്ള അവസരം പോലുമില്ലെന്നതാണ് വസ്തുത.

ദിലീപും മഞ്ജുവാര്യരും സമ്മതിച്ചിട്ടും സല്ലാപം രണ്ടാം ഭാഗം തുടങ്ങാൻ തടസ്സം നിന്നതാര് ?

ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയുന്ന സ്ത്രീകളെ മാത്രം വശീകരിക്കും…. എല്ലാം അടിച്ചു മാറ്റി മുങ്ങും…. ഷിബു വേറെ ലെവലാണ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments