HomeFaithമദ്യലഹരിയിൽ അന്തോണീസ് പുണ്യാളനോട് വെല്ലുവിളി; തൃശ്ശൂരിൽ യുവാക്കളുടെ അഞ്ചംഗ സംഘത്തിന് സംഭവിച്ചത്.....

മദ്യലഹരിയിൽ അന്തോണീസ് പുണ്യാളനോട് വെല്ലുവിളി; തൃശ്ശൂരിൽ യുവാക്കളുടെ അഞ്ചംഗ സംഘത്തിന് സംഭവിച്ചത്…..

പാവങ്ങളുടെ പടയാളി എന്നാണു വിശുദ്ധ അന്തോണീസ് അറിയപ്പെടുന്നത്. യാത്രകളുടെ മധ്യസ്ഥനാണ് വിശുദ്ധ അന്തോണീസ്. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ഈ പുണ്യാളന്റെ സന്നിധിയിൽ പ്രാർത്ഥിച്ച് യാത്ര തുടങ്ങിയാൽ ഒരു കുഴപ്പവും കൂടാതെ പൂർത്തിയാക്കാൻ കഴിയും എന്നാണു വിശ്വാസം. എന്നാൽ, ഓണത്തിൻെറ തലേന്ന് തൃശ്ശൂർ നിന്നും വിനോദയാത്ര പുറപ്പെട്ട ഒരു സംഘം യുവാക്കൾ പറയുന്ന അനുഭവം ഇതിനെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. മദ്യലഹരിയിൽ ഇവർ ചെയ്ത പ്രവർത്തി പക്ഷെ ഇവരെ കൂടുതൽ വിശ്വാസത്തിലേക്ക് അടുപ്പിച്ചു എന്ന് വേണം പറയാൻ.
ഓണത്തിന്റെ അവധിക്ക് തൃശ്ശൂർ നിന്നും പാലക്കാട്ടേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്നു യുവാക്കളുടെ അഞ്ചംഗ സംഘം. ആഘോഷത്തിനെ മൂഡിലായിരുന്ന യുവാക്കൾ മദ്യപിക്കുകയും ചെയ്തിരുന്നു.ഇവർ വിളിച്ച മറ്റൊരു ഡ്രൈവർ ആണ് കാർ ഓടിച്ചിരുന്നത്. പോകുന്നവഴിക്ക് യാത്രാതടസം ഉണ്ടാകാതിരിക്കാൻ അന്തോണീസ് പുണ്യാളന്റെ പള്ളിയിൽ കയറി തിരികത്തിച്ചു പ്രാർത്ഥിക്കണമെന്നു ഡ്രൈവർ പറഞ്ഞു. യുവാക്കൾ സമ്മതിക്കുകയും ചെയ്തു. ഇതിനിടയിൽ യുവാക്കൾ മദ്യപിക്കുന്നുമുണ്ടായിരുന്നു എന്ന് ഡ്രൈവർ പറയുന്നു. ഏതായാലും പള്ളി കണ്ടതോടെ ഡ്രൈവർ വണ്ടി നിർത്തി നേർച്ചയിടാനും തിരി കത്തിക്കാനുമായി ഇറങ്ങി.

വല്ലാർപാടത്തമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു ; 3 ദിവസം കായലിന്റെ അടിത്തട്ടിൽ കഴിഞ്ഞ മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി ജീവനോടെ തിരിച്ചെത്തി !

ഇതിനിടെ, മദ്യലഹരിയിലായ യുവാക്കളിൽ രണ്ടുപേർ പുറത്തിറങ്ങി. പള്ളിയുടെ നടയ്ക്കൽ കാണിക്കവഞ്ചി കണ്ടതോടെ കാറിലിരുന്ന് മറ്റൊരു യുവാവ് പണമെടുത്ത് പുറത്തുനിന്ന കൂട്ടുകാർക്ക് നേരെ നീട്ടി നേർച്ചയിടാൻ പറഞ്ഞു. എന്നാൽ പുറത്തു നിന്ന യുവാവ് ചെയ്തത് മറ്റൊന്നാണ്. ”പുണ്യാളനെന്തിനാടാ ഈ പൈസ, ദേ ഇത് മതി” എന്ന് പറഞ്ഞു അയാൾ കാണിക്ക വഞ്ചിയിലേക്ക് കുറേ മണ്ണു വാരിയിട്ടു. കാറിലിരുന്ന യുവാവ് തടയാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മാത്രമല്ല, കൂടെ പുറത്തു നിന്ന യുവാവും ഇത് കണ്ടു മണ്ണു വാരി ഭണ്ഡരത്തിലിട്ടു. ഡ്രൈവർ വന്നപ്പോൾ എല്ലാവരും കാറിൽ കയറുകയും ചെയ്തു.
കാറിൽ കയറിയ ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ സ്റ്റാർട്ട് ആകുന്നില്ല. പലവട്ടം ശ്രമിച്ചെങ്കിലും നടക്കുന്നില്ല. ഡ്രൈവർ പുറത്തിറങ്ങി പല പണികളും ചെയ്തു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഫുൾ ടാങ്ക് പെട്രോളും മറ്റും അടിച്ചതിനാൽ ഇനി മറ്റൊരു വണ്ടി വാടകയ്ക്ക് എടുക്കാനുള്ള സാഹചര്യവുമില്ല. യുവാക്കൾ ആകെ വിഷമത്തിലായി. അപ്പോഴാണ് കാറിലിരുന്ന യുവാവിന് ആ കാര്യം ഓർമ്മ വന്നത്. അല്പം മുൻപ് തങ്ങൾ പുണ്യാളന്റെ കാണിക്കവഞ്ചിയിൽ മണ്ണു വാരിയിട്ട കാര്യം. യുവാക്കൾ ഡ്രൈവറോട് ഇക്കാര്യം പറഞ്ഞു. വിശ്വാസിയായിരുന്ന ഡ്രൈവർക്ക് കാര്യം മനസ്സിലായി. അയാൾ ഉടൻ തന്നെ പള്ളിയിലെത്തി അച്ഛനോട് കാര്യം പറഞ്ഞു. പിന്നാലെ യുവാക്കളും. അഞ്ചുപേരും കാര്യം പറഞ്ഞു അച്ചനോട് മാപ്പപേക്ഷിച്ചു.
തുടർന്ന് അച്ചനും കൂടി കാറിനടുത്തെത്തുകയും കാണിക്ക വഞ്ചി തുറന്നു യുവാക്കൾ തന്നെ മണ്ണെടുത്തു മാറ്റുകയും ചെയ്തു. ഇതിനു ശേഷമാണ് കാർ സ്റ്റാർട്ട് ആയതെന്ന് ഡ്രൈവറും യുവാക്കളും സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് ഒരു കുഴപ്പവുമില്ലാതെ അവർ യാത്ര തുടരുകയും ചെയ്തു. ഇതോടെ ആകെ ഭയന്ന് പോയ യുവാക്കൾ പിന്നീട് യാത്ര കഴിയുന്നതു വരെ മദ്യപിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്നും ഡ്രൈവർ പറഞ്ഞു.

 

 

അന്തോണീസ് പുണ്യാളന്റെ ലഘു ജീവചരിത്രത്തെ ഇങ്ങനെ വായിക്കാം:

പോർട്ടുഗലിലെ ലിസ്ബൺ പട്ടണത്തിൽ മാർട്ടിൻ-ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15-ന് ജനിച്ചു .കുലീന കുടുംബത്തിലെ അംഗമായ അന്തോണിയുടെ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെർണാണ്ടോ എന്ന പേരിലാണ് അന്തോണി അറിയപ്പെട്ടിരുന്നത്. അമ്മ നന്നേ ചെറുപ്പത്തിൽത്തന്നെ പരിശുദ്ധാത്മാവിന് അന്തോണിയെ സമർപ്പിച്ചിരുന്നു .എന്തെങ്കിലും കാര്യത്തിന് ഫെർണാഡോ കരയുമ്പോൾ മാതാവിന്റെ സ്വരൂപം കാണിച്ചാൽ അവൻ കരച്ചിൽ നിർത്തുമായിരുന്നു .വിശ്വാസത്തിന്റെ ബാലപാഠങ്ങൾ ആ ബാലൻ വേഗം സ്വന്തമാക്കി .സ്കൂളിൽവച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മതവിഷയങ്ങളും ഫെർണാഡോ പഠിച്ചു .ബുദ്ധശാലിയായ അവന് നല്ല ഓർമ്മശക്തിയും ഉണ്ടായിരുന്നു. അൾത്താരബാലനായി ശുശ്രൂഷ ചെയ്തതിനാൽ വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടാൻ ഫെർണാണ്ടോയ്ക്ക് സാധിച്ചു.
ദൈവവിളിയുടെ ഭാഗമായി ഫെർണാഡോ അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേരാൻ ആഗ്രഹിച്ചു .1210-ൽ സെന്റ് വിൻസെന്റ് ആശ്രമത്തിൽ ചേർന്നു .പിന്നീട് പോർട്ടുഗലിലെ കോയിംബ്ര എന്ന സ്ഥലത്തേക്ക് മാറ്റം കിട്ടി. രക്തസാക്ഷിയാകാൻ ആഗ്രഹിച്ചുകൊണ്ട് ഫെർണാഡോ ഫ്രാൻസിസ്ക്കൻ സന്യാസസഭയിൽ ചേർന്നു.

 

 

പട്ടത്വം സ്വീകരിച്ച് അല്പകാലം കഴിഞ്ഞപ്പോൾ കോയിംബ്രായിൽ അഞ്ചു ഫ്രാൻസിസ്കൻ സന്ന്യാസിമാരുടെ രക്തസാക്ഷിത്വം ഇദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ മഥിച്ചു. രക്തസാക്ഷിയാകണമെന്ന ആഗ്രഹത്തോടുകൂടി ഇദ്ദേഹം 1220-ൽ ഫ്രാൻസിസ്കൻ സമൂഹത്തിൽ ചേർന്നു. എങ്കിലും വേദശാസ്ത്രപണ്ഡിതൻ എന്ന നിലയിൽ ബൊളോഞ്ഞാ മോണ്ട് വെല്ലിയർ, പാദുവ എന്നീ വിദ്യാപീഠങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. ആ നിലയിൽ ഇറ്റലിയിൽ ഇദ്ദേഹം പ്രസിദ്ധനായിത്തീർന്നു. വചനപ്രഘോഷണത്തിൽ വളരെ സാമർത്ഥ്യമുള്ള ആളായിരുന്നു അന്തോണീസ് .വിശുദ്ധ ഫ്രാൻസിസ് അന്തോണിയെ ഇതിനാൽ അഭിനന്ദിച്ചിട്ടുണ്ട് .വിവിധ ഭാഷകളിൽ അന്തോണി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

 

 

 

പാദുവാ നഗരത്തിന്റെ നാമത്തോടു ചേർന്നാണ് അന്തോണീസ് അറിയപ്പെടുന്നത് .1230 കാലത്താണ് അന്തോണി പാദുവായിലെത്തുന്നത് .പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത് .കാരണം ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമർശിക്കുകയും ചെയ്യിരുന്നു .മാത്രവുമല്ല ഒത്തിരി അത്ഭുതങ്ങൾ അവിടെ പ്രവർത്തിക്കുകയും ചെയ്തു.

 

 

 

ഫ്രാൻസിസ്കൻ സമൂഹത്തിന്റെ മേധാവിയായിരുന്ന എലിയാസ് അക്കാലത്ത് ആവിഷ്കരിച്ച വ്രതകാഠിന്യം കുറയ്ക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ ശക്തമായി ഇദ്ദേഹം നിലകൊണ്ടു. 1231 ജൂൺ 13-ന് പാദുവയ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്ന്യാസിമഠത്തിൽവച്ച് ഇദ്ദേഹം നിര്യാതനായി. അതിനെ തുടർന്ന് പാദുവയിലെ വിശുദ്ധ അന്തോണിയോസ് എന്നിദ്ദേഹം അറിയപ്പെട്ടു. അടുത്ത വർഷം ഗ്രിഗറി IX മാർപാപ്പാ ഇദ്ദേഹത്തെ പുണ്യവാളനായി അംഗീകരിച്ചു. ജൂൺ 13 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആചരിച്ചു വരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ ആത്മീയ മൂല്യങ്ങൾ പരിഗണിച്ചു 1946 ജനുവരി 16-ന് പോപിയൂസ് VII അന്തോണിയോസിനെ ഡോക്ടർ ഒഫ് ദി ചർച്ച് ആയി പ്രഖ്യാപിക്കുകയും “തിരുസഭ പണ്ഡിതൻ” എന്ന് വിശേഷിപ്പികുകയും ചെയ്തു . ഇദ്ദേഹത്തോടു പ്രാർഥിച്ചാൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പാവപ്പെട്ടവരുടെ പുണ്യവാളനായും ഇദ്ദേഹം അറിയപ്പെടുന്നു.

വല്ലാർപാടത്തമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു ; 3 ദിവസം കായലിന്റെ അടിത്തട്ടിൽ കഴിഞ്ഞ മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി ജീവനോടെ തിരിച്ചെത്തി !

ഫ്രാൻസിസ് മാർപ്പാപ്പയുടെ ചുംബനമേറ്റ വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് യഥാർത്ഥ രക്തമായി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments