HomeAround KeralaThrissurപ്രണയാഭ്യർത്ഥന നിരസിച്ചതിന് പെരുമ്പാവൂരിൽ 16 കാരിയുടെ ശരീരം മുഴുവൻ ബ്ലേഡ് കൊണ്ട് വരഞ്ഞുകീറി

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെരുമ്പാവൂരിൽ 16 കാരിയുടെ ശരീരം മുഴുവൻ ബ്ലേഡ് കൊണ്ട് വരഞ്ഞുകീറി

പ്രേമാഭ്യര്‍ത്ഥനയുമായി തന്നെ നിരന്തരം ശല്യം ചെയ്ത അയല്‍വാസിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പതിനാറുകാരിയെ വീട്ടിൽ കയറി ക്രൂരമായി മര്‍ദ്ദിച്ചു. ബ്ലേഡ് കൊണ്ട് ശരീരം മുഴുവൻ വരഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ അഞ്ചംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ബ്ലെയ്ഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തത്. ഇയാളെ കുറിച്ച് പെണ്‍കുട്ടി മുമ്പും പരാതി നല്‍കിയിരുന്നു. സ്ഥിരമായി പ്രേമാര്‍ത്ഥ്യന നടത്തി പിറകേ നടന്ന 24കാരനെ ഭയന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പോലീസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ മുഴുവന്‍ ബ്ലെയ്ഡ് കൊണ്ട് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അയല്‍വാസി മെമ്പറുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. അതോടെ വീണ്ടും ഭീഷണിയായി. കോടനാടും ആലുവയിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരിക്കേറ്റ പെണ്‍കുട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments