HomeAround KeralaThiruvananthapuramതിരുവനന്തപുരത്ത് പെറ്റമ്മയെ ക്രൂരമായി ബലാൽസംഗം ചെയ്ത് മകൻ !! വിതുര സ്വദേശിയായ ഈ പിശാചിന്റെ ചെയ്തികൾ...

തിരുവനന്തപുരത്ത് പെറ്റമ്മയെ ക്രൂരമായി ബലാൽസംഗം ചെയ്ത് മകൻ !! വിതുര സ്വദേശിയായ ഈ പിശാചിന്റെ ചെയ്തികൾ കേട്ടാൽ നടുങ്ങും !

കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ മധ്യവയസ്കയായ സ്വന്തം അമ്മയെ ഒരുതവണ ബലാൽസംഗം ചെയ്യുകയും നിരവധി തവണ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഇരുപത്താറുകാരൻ പിടിയിൽ. തിരുവനന്തപുരത്തെ മരുതമലയിൽനിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഒരു മാസത്തിനിടെ പലതവണയാണ് യുവാവ് അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. മാതാവ് നേരിട്ടു പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

 

 

 

വിതുര സ്വദേശിയാണു യുവാവ്. വിവാഹിതനും മൂന്നു വയസുള്ള പെൺകുഞ്ഞുമുണ്ട്. കടുത്ത മദ്യപാനവും സ്വഭാവദൂഷ്യങ്ങളും കാരണം ഭാര്യ ഒന്നര മാസത്തോളമായി ഇയാളിൽനിന്ന് അകന്നു താമസിക്കുകയാണ്. ഭാര്യ പിണങ്ങിപ്പോയ ശേഷം അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമായിരുന്നു യുവാവ് കഴിഞ്ഞിരുന്നത്. കൂലിപ്പണിക്കാരനായ മയക്കുമരുന്നിന്റെ ലഹരിയിലാണു പല ദിവസവും വീട്ടിൽ വന്നിരുന്നത്. കഴിഞ്ഞമാസമാണ് ഇയാൾ സ്വന്തം അമ്മയെ ക്രൂരമായി ബലാൽസംഗം ചെയ്തത്. ഈ സമയം മുത്തശ്ശി വീട്ടിൽ ഇല്ലായിരുന്നു. ഇതിനുശേഷം പുറത്തുപോയ ഇയാൾ തിരിച്ചു വരികയും ചെയ്ത തെറ്റിന് അമ്മയോട് മാപ്പു പറയുകയും ചെയ്തു.

 

 

 
മറ്റാളുകൾ അറിഞ്ഞാൽ എന്തുകരുതുമെന്നു വിചാരിച്ച അമ്മ ഇക്കാര്യം മറച്ചുവച്ചെങ്കിലും, മകൻ തന്നെ ഇനിയും ഉപദ്രവിക്കുമോ എന്ന ഭയത്താൽ ഇവർ കടുത്ത മാനസിക പിരിമുറുക്കത്തിലായി. ഭയപ്പെട്ടതുപോലെ, ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി രാത്രി വീണ്ടും അമ്മയെ ആക്രമിക്കാൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ‘അമ്മ ഒച്ച വച്ചപ്പോൾ മുറിയിലേക്ക് ഓടിയെത്തിയ മുത്തശ്ശി, മകൻ അമ്മയെ ഉപദ്രവിക്കുന്നതുകണ്ട് ബഹളം വച്ചു. ഇതോടെ, ഇരുവരെയും ചവിട്ടി വീഴ്ത്തിയശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പീഡനശ്രമം ആവർത്തിച്ചതോടെ ജീവനു ഭീഷണി മുന്നിൽ കണ്ടു മാതാവ് വിതുര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

യൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments