HomeAround Keralaപ്രമുഖനടിക്ക് അശ്ലീലസന്ദേശങ്ങളുടെ പെരുമഴയുമായി രാഷ്ട്രീയ നേതാവ്: കാരണം ചോദിച്ചപ്പോൾ നേതാവിന്റെ മറുപടി ഇങ്ങനെ

പ്രമുഖനടിക്ക് അശ്ലീലസന്ദേശങ്ങളുടെ പെരുമഴയുമായി രാഷ്ട്രീയ നേതാവ്: കാരണം ചോദിച്ചപ്പോൾ നേതാവിന്റെ മറുപടി ഇങ്ങനെ

തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ച്‌ രാഷ്ട്രീയനേതാവ് തന്നെ ശല്യം ചെയ്യുന്നതായി 27-കാരിയായ നടിയുടെ പരാതി. അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമെ വേശ്യയെന്ന് കൂടി വിളിച്ച്‌ അപമാനിച്ചതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മറ്റൊരു സ്ത്രീയെ അപമാനിച്ചതിന് കഴിഞ്ഞ ആഴ്ച പോലീസ് കേസ് രജിസ്റ്റര്‍ വിശ്വനാഥ് ഷെട്ടിയാണ് ഈ കേസിലും പ്രതി.അംബോലി, ഓഷിവാര പോലീസ് സ്റ്റേഷനുകളിലാണ് ഈ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അന്ധേരി വെസ്റ്റിലുള്ള ജിമ്മില്‍ അംഗങ്ങളാണ് നടിയും, ഷെട്ടിയും. ഇതുവഴിയാണ് ഇരുവരും പരിചയത്തിലാകുന്നത്. എന്നാല്‍ തന്നെ വിളിക്കാനുള്ള കാരണങ്ങള്‍ പലപ്പോഴും ഷെട്ടി കണ്ടെത്തുന്നതായി യുവതി പരാതിയില്‍ പറയുന്നു. വിളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ ശല്യം തുടര്‍ന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ഷെട്ടി. ജനുവരി 29 ഷെട്ടി യുവതിയെ തുടര്‍ച്ചയായി ഫോണിലും, വാട്സ്‌ആപ്പിലും വിളിച്ച്‌ കൊണ്ടിരുന്നു. എന്തിനാണ് തന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നതെന്ന് യുവതി മെസേജ് അയച്ചപ്പോഴാണ് നീയൊരു വേശ്യയായതുകൊണ്ടാണെന്ന മറുപടി നേതാവ് നൽകിയതെന്ന് നടി പറയുന്നു

കുടുംബവും, സുഹൃത്തുക്കളുമായി ആലോചിച്ച ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഷെട്ടി അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും നടി ഹാജരാക്കി. ഷെട്ടിക്കെതിരെ സമാനമായ പരാതിയുമായി മറ്റൊരു നടിയും രംഗത്തെത്തിയിട്ടുണ്ട്. ഇയാളുടെ ഗേള്‍ഫ്രണ്ട് ആകാന്‍ ആവശ്യപ്പെട്ടാണ് ശല്യപ്പെടുത്തല്‍ എന്നാണു പരാതി. എന്നാല്‍ രാഷ്ട്രീയ നേതാവായ പ്രതിക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് മടിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments