HomeAround KeralaPathanamthittaഏഴുവയസുകാരിയെ കൊന്നത് താനെന്നു ബന്ധുവിൻെറ ഞെട്ടിക്കുന്ന മൊഴി !!കുരുന്നിനെ കൊന്നത് ക്രൂരമായ ബലാൽസംഗത്തിന് ശേഷം !!

ഏഴുവയസുകാരിയെ കൊന്നത് താനെന്നു ബന്ധുവിൻെറ ഞെട്ടിക്കുന്ന മൊഴി !!കുരുന്നിനെ കൊന്നത് ക്രൂരമായ ബലാൽസംഗത്തിന് ശേഷം !!

കഴിഞ്ഞ ദിവസം കൊല്ലം ഏരൂരില്‍ നിന്ന് കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം കുളത്തൂപ്പുഴയില്‍ റബര്‍ തോട്ടത്തില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധു രാജേഷിനെ പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ലൈംഗിക പീഡനത്തിനുശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. അഞ്ചല്‍ ഏരൂര്‍ പുഞ്ചിരിമുക്കില്‍ തെങ്ങുവിളവീട്ടില്‍ മനോജിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മൃതദേഹമാണ് ഇന്ന് രാവിലെകുളത്തൂപ്പുഴ ചന്ദനക്കാവ് ആര്‍പിഎല്‍ എസ്റ്റേറ്റിലെ റബര്‍ തോട്ടത്തില്‍ കണ്ടത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജേഷ് കുളത്തൂപ്പുഴഭാഗത്തുണ്ടെന്ന് ഉറപ്പുവരുത്തിഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ ലഭിച്ചത്. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം റബര്‍ പുരയിടത്തില്‍നിന്ന് കണ്ടെത്തിയത്. വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി.

ഇന്നലെ രാവിലെകുട്ടി അമ്മൂമ്മയോടൊപ്പമാണ് സ്‌കൂളില്‍പോകാനിറങ്ങിയത്. യാത്രക്കിടയില്‍ രാജേഷെത്തി കുട്ടിയെ താന്‍ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ഒപ്പംകൂട്ടുകയായിരുന്നു. ഇതിനിടയില്‍ സ്‌കൂളിലെത്തിയ ബന്ധുവായ സ്ത്രീ ശ്രീലക്ഷ്മിയെ തിരക്കിയെങ്കിലും വന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഈവിവരം സ്ത്രീ കുട്ടിയുടെ വീട്ടിലറിയിച്ചതിനെതുടര്‍ന്ന് ഇവര്‍ രാജേഷിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments